രാഹുല്‍ ഗാന്ധി അഴിമതി വീരന്‍, സഹാറയുടെ കാറില്‍ യാത്ര നടത്തി!! പുറത്തുവരുന്നത് പുതിയ അഴിമതിയോ?
2014ല്‍ രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് സഹാറ ഗ്രൂപ്പിന്റെ വാഹനത്തിലാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി അഴിമതി നടത്തിയെന്ന് പുതിയ ആരോപണം. സഹാറ ഗ്രൂപ്പിന്റെ വാഹനം അദ്ദേഹം ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലാണ് പരസ്യപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ ഗ്രൂപ്പില്‍ നിന്നും ബിര്‍ളയില്‍ നിന്നും പണം കൈപ്പറ്റിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് സ്വാമി ഇപ്പോള്‍ പൊട്ടിച്ച വെടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. സ്വാമിയുടെ ആരോപണത്തില്‍ വസ്തുതയുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് സഹാറ ഗ്രൂപ്പിന്റെ വാഹനത്തിലാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. പുതിയ ആരോപണം ബിജെപി-കോണ്‍ഗ്രസ് വാക് പോരിന് തുടക്കമിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മോദി സഹാറയുടെയും ബിര്‍ളയുടേയും പണം കൈപറ്റിയെന്ന രാഹുലിന്റെ ആരോപണത്തിന് ചൂടാറും മുമ്പാണ് സ്വാമിയുടെ ട്വീറ്റ്.

എന്നാല്‍ ബിജെപി നേതൃത്വങ്ങളാരും സ്വാമിയുടെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. സ്വാമിയുടെ കൈയില്‍ തെളിവുണ്ടാവുമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. തെളിവില്ലാതെ സുബ്രഹ്മണ്യന്‍ സ്വാമി ഒന്നും പറയില്ലെന്നും ചിലര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു. മോദിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം ജനശ്രദ്ധ വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി പിടിച്ചെടുത്ത ബിജെപിക്കെതിരായ രേഖകളില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജെയ്‌വീര്‍ ഷെര്‍ഗില്‍ പ്രതികരിച്ചു.

പ്രധാനമന്ത്രിക്കെതിരേ ആരോപണമുയരുമ്പോള്‍ ഇത്തരം പ്രസ്താവനകളുമായി സുബ്രഹ്്മണ്യന്‍ സ്വാമി രംഗത്തെത്തുന്നത് പതിവാണെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പറഞ്ഞു. മോദിയുടെ തരികിട വകുപ്പിന്റെ മേധാവിയാണ് സ്വാമി. ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കസ്റ്റഡിയിലുള്ള രേഖകളില്‍ മോദി സഹാറയില്‍ നിന്നും ബിര്‍ളയില്‍ നിന്നും പണം കൈപ്പറ്റിയെന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്നതാണ് ലളിതമായ ചോദ്യമെന്നും സുര്‍ജേവാല പറഞ്ഞു.

പ്രധാനമന്ത്രി നടത്തിയ അഴിമതിക്ക് എന്റെ കൈയില്‍ തെളിവുണ്ടെന്നു പ്രഖ്യാപിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി മോദി സഹാറയില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. അഗസ്ത വെസ്റ്റ്‌ലാന്റ് കേസ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മറയ്ക്കാനാണ് രാഹുലിന്റെ ശ്രമമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സഹാറ ഗ്രൂപ്പ് 40 കോടി രൂപയും ബിര്‍ള ഗ്രൂപ്പ് 12 കോടി രൂപയും മോദിക്ക് നല്‍കിയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. നേരത്തെ ഈ വിഷയം ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications