കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം!!! ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് സ്വാമി

Google Oneindia Malayalam News

ദില്ലി: മറ്റേതെങ്കിലും രാജ്യത്ത് പൗരത്വം ഉള്ള ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടാകുമോ? ഇല്ലെന്ന് ഉറപ്പിച്ച് പറയാം. കാരണം ഇന്ത്യ ഇരട്ട പൗരത്വത്തെ അംഗീകരിയ്ക്കുന്നില്ല.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം എന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സ്വാമി പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് രേഖകളുടെ പിന്‍ബലത്തോടെ സുബ്രഹ്മണ്യം സ്വാമി വാദിയ്ക്കുന്നത്.

ബ്രിട്ടീഷ് പൗരനോ?

ബ്രിട്ടീഷ് പൗരനോ?

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിയ്ക്കുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വാമി പറയുന്നു.

അതെങ്ങനെ

അതെങ്ങനെ

ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും ആണ് രാഹുല്‍ ഗാന്ധി. കമ്പനിയുടെ വാര്‍ഷിക റെക്കോര്‍ഡിലാണ് രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.

ബ്ലാക്കോപ്‌സ് ലിമിറ്റഡ്

ബ്ലാക്കോപ്‌സ് ലിമിറ്റഡ്

ബ്ലാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് രാഹുല്‍ ഗാന്ധി എന്നാണ് ആരോപണം.

പ്രഥമദൃഷ്ട്യാ

പ്രഥമദൃഷ്ട്യാ

രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത് നിയമലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിയ്ക്കുന്നു എന്നാണ് സ്വാമിയുടെ വാദം.

ഇരട്ട പൗരത്വം

ഇരട്ട പൗരത്വം

ഇരട്ട പൗരത്വം അംഗീകരിയ്ക്കാത്ത രാജ്യമാണ് ഇന്ത്യ. മറ്റേതെങ്കിലും രാജ്യത്ത് പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായി ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും.

രാഹുല്‍ ഗാന്ധി എംപി

രാഹുല്‍ ഗാന്ധി എംപി

വെറും ഒരു പൗരന്‍ മാത്രമല്ല രാഹുല്‍ ഗാന്ധി. ലോക്‌സഭ എംപിയാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. സംഗതി സത്യമെങ്കില്‍ വലിയ പ്രശ്‌നം തന്നെയാണ്.

പ്രധാനമന്ത്രി ഇടപെടണം

പ്രധാനമന്ത്രി ഇടപെടണം

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് സ്വാമിയുടെ ആവശ്യം. രാഹുലിന്റെ പൗരത്വം റദ്ദാക്കുക മാത്രമല്ല എംപി സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നും സ്വാമി ആവശ്യപ്പെടുന്നു.

സ്പീക്കര്‍ക്കും കത്ത്

സ്പീക്കര്‍ക്കും കത്ത്

രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയം ഉന്നയിച്ച് ലോക്‌സഭ സ്പീക്കര്‍ക്കും കത്ത് കൊടുക്കാനൊരുങ്ങുകയാണ് സുബ്രഹ്മണ്യം സ്വാമി.

കോണ്‍ഗ്രസ് പുച്ഛിച്ചു

കോണ്‍ഗ്രസ് പുച്ഛിച്ചു

സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തെ കോണ്‍ഗ്രസ് പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി സ്വാമി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇതെല്ലാം. സ്വാമിയുടെ ആരോപണങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ലെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു.

രാഹുല്‍ മിണ്ടിയില്ല

രാഹുല്‍ മിണ്ടിയില്ല

സുബ്രഹ്മണ്യം സ്വാമി ഇത്രയും വലിയ ആരോപണം ഉന്നയിച്ചിട്ടും രാഹുല്‍ ഗാന്ധി നേരിട്ട് പ്രതികരിച്ചിട്ടില്ല.

English summary
Alleging that Congress vice-president Rahul Gandhi had declared himself as a British citizen for purpose of floating a private company in London BJP leader Subramanian Swamy has written to Prime Minister Narendra Modi demanding the government to strip Gandhi of his citizenship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X