Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്കുവേണ്ടി ആത്മഹത്യ; 244 കുടുംബങ്ങള്‍ക്ക് 7 കോടി രൂപ വിതരണം ചെയ്തു

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ജയിലിലടച്ച ദു:ഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് എഐഎഡിഎംകെ 7.34 കോടിരൂപ വിതരണം ചെയ്തു. 244 പേരാണ് ജയലളിതയ്ക്കുവേണ്ടി ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപവീതം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കൂടാതെ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥരായ രണ്ടുപേര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും വിതരണം ചെയ്തതായി എഐഎഡിഎംകെ അറിയിച്ചു. ജയലളിതയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടിയുണ്ടായാല്‍ ആത്മഹത്യയെ ആശ്രയിക്കരുതെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

jayalalithaa

1991-96 കാലയളവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 66.66 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുള്ള കേസ്. കര്‍ണാടകയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ ജയലതയെ 4 വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ജാമ്യം ലഭിക്കുംവരെ 21 ദിവസം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.

ജയലളിത ജയിലില്‍ ആയതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ പലയിടങ്ങളിലായി ആത്മഹത്യ നടന്നത്. ജയലളിതയുടെ കടുത്ത ആരാധകരായിരുന്നു ആത്മഹത്യ ചെയ്തവരെല്ലാം. ജയിവാസം ലഭിച്ചെങ്കിലും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ജയലളിത കുറ്റവിമുക്തയാക്കപ്പെട്ടിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ജയ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+