Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം: തരൂരിന് നോട്ടീസ് അയച്ചിട്ടില്ല

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിറകെ ശശി തരൂരിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍. മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?

ശശി തരൂരിന് ഇത്തരത്തില്‍ ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നാണ് ദില്ലി പോലീസ് തന്നെ അറിയിക്കുന്നത്. ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസ്സി തന്നെ നേരിട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ ശശി തരൂര്‍ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ദില്ലി പോലീസ് ഇക്കാര്യം വ്യക്തത വരുത്തിയത്.

Shashi Tharoor

ആരെയൊക്കെ ചോദ്യം ചെയ്യണം എന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുന്നതേ ഉള്ളൂ എന്നാണ് പോലീസ് കമ്മീഷണര്‍ അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് സുനന്ദയുടെ മരണം അന്വേഷിക്കുന്നത്. ശശി തരൂര്‍ ആകട്ടെ, തൃശൂരില്‍ ആയുര്‍വേദ ചികിത്സയിലുമാണ്. ജനുവരി 9 ന് തരൂര്‍ ആശുപത്രി വിടും എന്നാണ് വിവരം. ഇതിന് ശേഷം ദില്ലിയിലേക്ക് പോകും.

അടുത്ത ദിവസം തന്നെ തരൂരിനെ ചോദ്യം ചെയേതക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തരൂരിന്റെ സഹായി ആയിരുന്ന നാരായണ്‍ സിങിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസില്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറില്‍ നിന്ന് മൊഴിയെടുക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+