കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം: മെഹര്‍ തരാറിനെ ചോദ്യം ചെയ്യും, സഹകരിക്കുമെന്ന് തരാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനോട് സഹകരിക്കുമെന്ന് പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍. കേസില്‍ തരാറില്‍ നിന്ന് മൊഴിയെടുക്കാന്‍ ദില്ലി പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇ-മെയില്‍ വഴി ആയിരിക്കും തരാറിനോടുള്ള ചോദ്യങ്ങള്‍ അയക്കുക.

ശശി തരൂരും പാകിസ്താനി മാധ്യമ പ്രവര്‍ത്തകയും ആയ മെഹര്‍ തരാറും തമ്മില്‍ പ്രണയബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് സുനന്ദ പുഷ്കര്‍ തന്നെ ആയിരുന്നു. തരാര്‍ ഐഎസ്‌ഐ ഏജന്റ് ആണെന്ന് പോലും സുനന്ദ ആക്ഷേപം ഉന്നയിച്ചു. ഇത് വലിയ ട്വിറ്റര്‍ യുദ്ധത്തിലേക്കാണ് പിന്നീട് നയിച്ചത്.

Sunanda Pushkar

എന്നാല്‍ പിന്നീട് ശശരി തരൂരും സുനന്ദയും ഒരുമിച്ച് ചേര്‍ന്ന് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു. ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് സുനന്ദ മരിക്കുന്നത്. ഈ സമയത്തും മെഹര്‍ തരാറിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Mehr Tarar

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാചര്യത്തിലാണ് പോലീസ് മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഇമെയില്‍ വഴി ചോദ്യങ്ങള്‍ അയച്ച് കൊടുക്കും. പോലീസ് ചോദിക്കുന്ന ഏത് ചോദ്യത്തിനും താന്‍ മറുപടി നല്‍കുമെന്ന് മെഹര്‍ തരാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണത്തിനോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ സുനന്ദ കൊല്ലപ്പെട്ടതാണെന്ന പോലീസ് കണ്ടെത്തല്‍ മെഹര്‍ തരാര്‍ വിശ്വസിക്കുന്നില്ല. തന്നെ ഐഎസ്ഐ ഏജന്‍റ് എന്ന് വിളിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും മെഹര്‍ തരാര്‍ ഉന്നയിച്ചിരുന്നു.

English summary
Sunanda Pushkar's death: Delhi Police will take statement from Mehr Tarar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X