Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ ലക്ഷങ്ങള്‍ വിലയുളള ആ സാരികള്‍ എവിടെപ്പോയി

ദില്ലി: മരിച്ചിട്ടും സുനന്ദ പുഷ്‌കറിനെ വിവാദങ്ങള്‍ പിന്തുടരുകയാണ് . അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുനന്ദ മരിച്ച ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പുതിയ തെളിവുകള്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം അതല്ല. സുനന്ദ ഉപയോഗിച്ചിരുന്ന സാരികള്‍ എവിടെപ്പോയി എന്നാണ്. ഏറെ വിലപിടിപ്പുള്ള ആ ആഡംബര സാരികള്‍ ആരെടുത്തു...?

സുനന്ദ പുഷ്‌കറിന്റെ സാരികള്‍ മാത്രമല്ല നഷ്ടമായിട്ടുള്ളത്. അവരുടെ പേഴ്‌സും ചെരുപ്പും അടക്കം പല സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കാണാതായിരിക്കുന്നത് ആ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെയാണ്.

Sunanda Pushkar

സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തിന് ശേഷം ദില്ലി ലീല പാലസിലെ 345-ാം നമ്പര്‍ മുറി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോള്‍ കിടക്ക വിരിയില്‍ ദ്രാവകക്കറയും മുറിയില്‍ ചില്ല് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.

സുനന്ദയുടെ മരണം നടന്ന് ഒമ്പത് മാസത്തിന് ശേഷമായിരുന്നു ഈ തെളിവുകള്‍ കണ്ടെടുത്തത്. എന്തുകൊണ്ട് മരണം സംഭവിച്ച സമയത്ത് നടത്തിയ പരിശോധനയില്‍ ഇതൊന്നും ശ്രദ്ധയില്‍ പെട്ടില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ നിശാവസ്ത്രമാണ് ധരിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ അവരുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാരികള്‍ ഉണ്ടായിരുന്നു. വിലയേറിയ ചെരുപ്പും ഉണ്ടായിരുന്നു. പേഴ്‌സില്‍ എത്രത്തോളം പണം ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.

മരണ ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ലീല പാലസിലെ ആ മുറി തുറന്നിട്ടുളളത്. ഹോട്ടല്‍ ജീവനക്കാരില്‍ ആരെങ്കിലും സുനന്ദയുടെ സ്വകാര്യ വസ്തുക്കള്‍ മോഷ്ടിച്ചതാകാമെന്നും സംശയിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+