സുനന്ദയുടെ മരണം: പ്രതിയെ പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു?
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സുനന്ദ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രതി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും സുനന്ദയുമായി അടുപ്പമുള്ളവരുടെ ഫോണ്‍ കോളുകളും ചോദ്യം ചെയ്യലുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും എല്ലാം പരിശോധിച്ചാണ് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിനേയും നിരീക്ഷിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സുനന്ദ കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും തരൂര്‍ എങ്ങനെയായിരുന്നു എന്നകാര്യവും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചതായാണ് വിവരം.

എന്തായാലും ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. തരൂരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാനുണ്ടെന്നും പോലീസ് പറയുന്നു. ഐപിഎല്‍ സംബന്ധിച്ചും തരൂരിനോട് ആരായും.

സുനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരേയും സുനന്ദയുടെ മകന്‍ ശിവ് മേനോനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശശി തരൂരും സുനന്ദയും തമ്മിലുളള ബന്ധത്തെക്കുറിച്ച് ശിവ മേനോന്‍ അന്വേഷണ സംഘത്തോട് വിശദമായി സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ ഫോറന്‍സിക് തെളിവുകളായിരിക്കും നിര്‍ണായകമാവുക എന്നാണ് കരുതുന്നത്. സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും നിര്‍ണായകമാണ്. സംശയത്തിന്റെ നിഴലിലുള്ള ആരേയും പോലീസ് ഒഴിവാക്കിയിട്ടില്ല.












Click it and Unblock the Notifications