ശുംഭന്‍ പ്രയോഗം എംവി ജയരാജന് കുരുക്കു വീഴുമോ?
ദില്ലി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ സിപിഎം നേതാവ് എം.വി.ജയരാജന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പരാമര്‍ശം നടത്തി വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ജയരാജന്‍ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറായിട്ടില്ല.
അതുകൊണ്ടുതന്നെ കോടതിക്ക് എന്ത് തീരുമാനവും എടുക്കാമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും കേസ് വിധി പറയാന്‍ സുപ്രീംകോടതി മാറ്റിവെച്ചു.

എന്നും വിവാദ പ്രസ്താവന നടത്തുന്ന ഒരു നേതാവാണ് എംവി ജയരാജന്‍. ഇതിനിടയില്‍ പണികിട്ടിയ ഒരു പ്രസ്താവനയായിരുന്നു ശുംഭന്‍ പ്രയോഗം. പൊതുനിരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ശുംഭത്തരമാണെന്നാണ് ജയരാജന്‍ പ്രസംഗിച്ചത്. നിയമനിര്‍മ്മാണസഭയുടെ ഉദ്ദേശ്യത്തെ വ്യാഖ്യാനിക്കുന്നതിന് പകരം ഇത്തരക്കാര്‍ എന്തിന് ചില്ലുമേടയിലിരുന്ന് വിധി പറയുന്നുവെന്നാണ് അന്ന് ജയരാജന്‍ ചോദിച്ചത്.
ജനങ്ങള്‍ അംഗീകരിക്കാത്ത നിയമം നിര്‍മ്മിക്കുകയാണ് ഇവിടെ ചില ശുംഭന്മാര്‍. ജുഡീഷ്യറിയുടെ മഹത്വം മനസ്സിലാക്കാത്തവരാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കുന്നത്. ആത്മാഭിമാനമുണ്ടെങ്കില്‍ ഇവര്‍ ജഡ്ജിയെന്ന സ്ഥാനം രാജിവെക്കണം എന്നൊക്കെയായിരുന്നു ജയരാജന്റെ പ്രസംഗം. വിവാദ പ്രസ്തവന നടത്തിയ ജയരാജന് പിന്നീട് നിയമ നടപടി നേരിടേണ്ടിയും വന്നിരുന്നു.












Click it and Unblock the Notifications