Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരദ് പവാറിന് കനത്ത തിരിച്ചടി; അജിത് വിഭാഗത്തിന് ക്ലോക്ക് ചിഹ്നം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് ശരദ് പവാറിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാര്‍ വിഭാഗത്തിന് ഉപയോഗിക്കാം എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അജിത് പവാര്‍ വിഭാഗം നിരാകരണത്തോടെ വേണം ചിഹ്നം ഉപയോഗിക്കാന്‍ എന്നും കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കില്ലെന്ന് നവംബര്‍ 6 നകം രേഖാമൂലം ബോധ്യപ്പെടുത്തണം എന്നും കോടതി ആവശ്യപ്പെട്ടു.

'തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിങ്ങള്‍ (അജിത് പവാര്‍ ക്യാമ്പ്) ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. ഞങ്ങളുടെ ഉത്തരവ് ലംഘിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കണ്ടെത്തിയാല്‍ സ്വമേധയാ കര്‍ശന നടപടികളിലേക്ക് കടക്കും,' സുപ്രീം കോടതി പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ എന്‍സിപിയുടെ 'ക്ലോക്ക്' ചിഹ്നം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Sharad Pawa

'ക്ലോക്ക് ചിഹ്നം അനുവദിക്കുന്നത് ഈ കോടതിയുടെ മുമ്പാകെ സബ് ജുഡീഷ്യല്‍ ആണെന്ന് അറിയിച്ചുകൊണ്ട് മറാത്തി, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകള്‍ ഉള്ള പത്രങ്ങളില്‍ ഒരു പൊതു അറിയിപ്പ് നല്‍കാനും അജിത് പവാറിനോട് കോടതി നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് എന്‍സിപിയുടെ 'ക്ലോക്ക്' ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.

2023-ല്‍ ആണ് അജിത് പവാര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം നടത്തി ബി ജെ പി നയിക്കുന്ന മഹയുതി സഖ്യത്തില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ അജിതിന് അനുകൂലമായി ചിഹ്നവും പേരും ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. ഇതോടെ ശരദ് പവാര്‍ വിഭാഗം എന്‍സിപി (എസ്പി) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പിന്നാലെ 'തുര്‍ഹ' (സംഗീത ഉപകരണം) മുഴക്കുന്ന മനുഷ്യന്റെ ചിത്രം പാര്‍ട്ടിക്ക് ചിഹ്നമായി അനുവദിക്കുകയുമായിരുന്നു.

അതേസമയം എന്നാല്‍, ശരദ് പവാറിന്റെ പേരും ചിത്രങ്ങളും അജിത് പവാര്‍ വിഭാഗത്തിന് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ന് ഹര്‍ജിയിലെ വാദത്തിനിടെ ശരദ് പവാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, അജിത് പവാര്‍ വിഭാഗം തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിരാകരണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചിരുന്നു. ഇതോടെയാണ് അജിത് പവാറിന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+