Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്റ്റംബർ 30 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ സമർപ്പിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന ഇലക്ടറൽ ബോണ്ടുകളുടെ സാധുത സംബന്ധിച്ച വിധിയിൽ 2023 സെപ്റ്റംബർ 30 വരെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകളുടെ വിവരങ്ങൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി വ്യാഴാഴ്ച നിർദ്ദേശിച്ചു.

2018 ജനുവരിയിൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സ്കീം, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പണം കുറയ്ക്കുകയും അംഗീകൃത ബാങ്കിംഗ് ചാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു, എന്നാൽ സുതാര്യതയുടെ ആവശ്യകതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

sc
അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വിജയ് ഹൻസാരിയ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുടെ പുനഃപരിശോധനാ വാദങ്ങൾ കേട്ട ശേഷമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പ് ബോണ്ടിലെ ​ഗുരുതരമായ പോരായ്മകൾ പരിഹരിച്ചേ മതിയാകൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കുമ്പോൾ അഞ്ച് കാര്യങ്ങൽ കണക്കിലെടുക്കണമെന്ന് കോടതl പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന പണമായി മാത്രം നൽകുന്ന പഴയ രീതയിലേക്ക് പോകണമെന്ന് സുപ്രീം കോടതി ആ​ഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഒരു പാർട്ടിക്ക് സംഭാവന നൽകുന്നത് ആരാണെന്നറിയാനുള്ള വോട്ടറുടെ അവകാശമാണോ സംഭവാനക്കാരുടെ പേര് രഹസ്യമാക്കണമെന്ന കേന്ദ്ര നിലപാടാണോ വലുത് എന്ന തർക്കത്തിൽ വാദം പൂർത്തിയാത്തി തിരഞ്ഞെടുപ്പ് ബോണ്ട് കേസ് സുപ്രീം കോടതിവിധി പറയാനായി മാറ്റി.

‌രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന പണമായി മാത്രം നൽകുന്ന പഴയ രീതിയിവേക്ക് പോകണമെന്ന് സുപ്രീം കോടതി ആ​ഗ്രഹിക്കുന്നില്ലെന്ന് വാദം കേൾക്കലിന്റെ അവസാന ദിവസം ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് ബോണ്ട് സുതാര്യവും വിവിധ പാർട്ടികൾക്കിടയിൽ ആനുപാതികമായി വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലാകണം എന്നും അതിനാവശ്യമായ വ്യവസ്ഥ കേന്ദ്ര സർക്കാർരിന് കൊണ്ടുവരാവുന്നതേയുള്ളൂവെന്നാണ് കോടതl പറയുന്നത്.

അത്തരെമാരു വ്യവസ്ഥ വെച്ചാൽ നിഴൽ കമ്പനികൾ സംഭാവന നൽകുന്ന സാഹചര്യം ഉണ്ടാവില്ലെന്നും സുപ്രംകോടതി പറഞ്ഞു. മൂലധനം, വിറ്റുവരവ് തുടങ്ങിയ മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് ബോണ്ടിനും വെച്ച് ഒരു പ്രയാസവുമില്ലാതെ നടപ്പിലാക്കാനും നിളവ്‍ കമ്പനികളെ തടയാനും കേന്ദ്രത്തിന് കഴിയുമെന്ന് കോടകതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+