Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഡ്രൈ ഡേ.. സുപ്രീം കോടതി വിധി കാത്ത് ബെംഗളൂരു... പലയിടത്തും അവധി, ആശങ്കയുടെ മണിക്കൂറുകള്‍...

ദില്ലി/ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് (സെപ്തംബര്‍ 20 ചൊവ്വാഴ്ച) വാദം കേള്‍ക്കാനിരിക്കേ കര്‍ണാടകയില്‍ കനത്ത ബന്തവസ്സ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരമോന്നത കോടതി ഇത് സംബന്ധിച്ച് വാദം കേള്‍ക്കുക. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിന് നാളെ മുതല്‍ 31 വരെ ദിവസവും 3000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ തിങ്കളാഴ്ച കാവേരി മേല്‍നോട്ട സമിതി കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കാവേരി മേല്‍നോട്ട സമിതി അധ്യക്ഷന്‍ ശശി ശേഖര്‍ ഈ തീരുമാനം എടുത്തത്. ഇതിന്റെ ഉത്തരവ് കര്‍ണാടകത്തിന് കിട്ടിയിട്ടില്ല. ഇത് കയ്യില്‍ കിട്ടിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ബെംഗളൂരു ഇന്ന് ഡ്രൈ ഡേ

ബെംഗളൂരു ഇന്ന് ഡ്രൈ ഡേ

അതേസമയം, സുപ്രീം കോടതി കാവേരി വിഷയം പരിഗണിക്കുന്ന സാഹചര്യത്തില്‍ കനത്ത ബന്തവസ്സിലാണ് കര്‍ണാടക. സംസ്ഥാനത്ത് ഇന്ന് മദ്യം ലഭിക്കില്ല. ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചുകഴിഞ്ഞു. പബ്ബുകള്‍, വൈന്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങി ഒരിടത്തും ചൊവ്വാഴ്ച മദ്യം വില്‍ക്കാന്‍ പാടില്ല. രാവിലെ 6 മണിമുതല്‍ അര്‍ധരാത്രി 1 മണി വരെയാണ് നിരോധനം.

ബെംഗളൂരു ശാന്തമാണ്

ബെംഗളൂരു ശാന്തമാണ്

സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കേ മെട്രോ നഗരമായ ബെംഗളൂരുവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. എന്നാല്‍ ഏത് നിമിഷവും പ്രശ്‌നങ്ങള്‍ തുടങ്ങാമെന്ന് ആളുകള്‍ പരസ്പരം പറയുന്നുണ്ട്. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്, സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഓഫീസുകളും തുറന്നിട്ടുണ്ട്. സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞാല്‍ അതിനെ ആശ്രയിച്ചിരിക്കും നഗരത്തിലെ ബാക്കി സ്ഥിതിഗതികള്‍.

മണ്ഡ്യയില്‍ അവധി

മണ്ഡ്യയില്‍ അവധി

കാവേരി നദീ ജല തര്‍ക്കത്തില്‍ ഏറ്റവും പ്രശ്‌ന ബാധിത പ്രദേശമായ മണ്ഡ്യയില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുന്നതും മണ്ഡ്യയിലാണ്. മണ്ഡ്യയിലും മൈസൂരിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനം സജ്ജമാണ്

സംസ്ഥാനം സജ്ജമാണ്

ബെംഗളൂരു നഗരമടക്കമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ആഴ്ചത്തേത് പോലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ബന്ധ ബുദ്ധിയിലാണ് കര്‍ണാടക. ഫയര്‍ എഞ്ചിനുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളും തയ്യാറാക്കി വെക്കാന്‍ പോലീസ് സേനയോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ മുക്കും മൂലയും പോലീസ് സംഘത്തിന്റെ കീഴിലാണ്.

നിരോധനാജ്ഞ

നിരോധനാജ്ഞ

മണ്ഡ്യയിലെ അഞ്ച് താലൂക്കുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മണ്ഡ്യയില്‍ ആളുകള്‍ കൂട്ടമായി എത്തി കാവേരി അമ്മയ്ക്ക് പൂജയും പ്രാര്‍ഥനകളും അര്‍പ്പിച്ചു. സുപ്രീം കോടതിയുടെ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ബെംഗളൂരു പോലീസിന്റെ ആഹ്വാനം

ബെംഗളൂരു പോലീസിന്റെ ആഹ്വാനം

ബെംഗളൂരു സിറ്റി ലൈഫ് സാധാരണ പോലെയാണ് ഇതുവരെ. എല്ലാവരും ഓഫീസിലും മറ്റും പോകണമെന്ന് സിറ്റി പോലീസ് അറിയിച്ചു. സ്‌കൂളുകളും കോളജുകളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കും. ബി എസ് എഫ് അടക്കമുള്ള സുരക്ഷാ സേനകള്‍ രംഗത്തുണ്ട്. ആരും റൂമറുകള്‍ കേട്ട് ഭയക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+