ജയിലുകളില്‍ തടവുകാരെ കുറയ്ക്കുന്നു; സുപ്രീംകോടതി ഇടപെടല്‍... നിസാര കേസുകളില്‍ അറസ്റ്റില്ല
ദില്ലി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ തടവുകാരെ കുറയ്ക്കാന്‍ സുപ്രീംകോടതി. കഴിഞ്ഞ വര്‍ഷം കൊറോണ കാലത്ത് ജാമ്യവും പരോളും നല്‍കിയവര്‍ക്ക് ഇപ്പോള്‍ വീണ്ടും ജാമ്യം നല്‍കാനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം കൊറോണ വ്യാപിച്ച വേളയില്‍ തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏതൊക്കെ തടവുകാരെ മോചിപ്പിക്കാം എന്ന കാര്യത്തില്‍ തീരുമാനമെടുത്തത് ഉന്നത തല സമിതിയാണ്. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തടവുകാരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിട്ടയച്ചത്. അതേ സമിതിയുടെ റിപ്പോര്‍ട്ട് ഇത്തവണ കാത്തിരിക്കേണ്ടെന്നും അന്ന് വിട്ടയച്ചവരെ വീണ്ടും മോചിപ്പിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
നേരത്തെ വിവിധ കേസുകളില്‍ പരോള്‍ നല്‍കിയിരുന്നവരെയും ഇപ്പോള്‍ മോചിപ്പിക്കം. കൊറോണയുടെ സാഹചര്യത്തില്‍ 90 ദിവസം വരെയുള്ള പരോള്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ താല്‍ക്കാലികമായി അറസ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പരിശോധിച്ച കൂതുതല്‍ തടവുകാരെ മോചിപ്പിക്കുന്ന കാര്യം ഉന്നതതല സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ












Click it and Unblock the Notifications