ഇഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയ്ക്ക് സെപ്റ്റംബര്‍ 15 വരെ തുടരാം; ഇളവ് അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് തല്‍സ്ഥാനത്ത് സെപ്റ്റംബര്‍ 15 വരെ തുടരാമെന്ന് സുപ്രീം കോടതി. നേരത്തെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി തടഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 വരെ ഇഡി ഡയറക്ടര്‍ക്ക് തുടരാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇക്കാര്യം പരിഗണിച്ചാണ് കോടതി സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടി നല്‍കിയത്. രാജ്യ താല്പര്യം മുന്‍നിര്‍ത്തിയാണ് കാലാവധി നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. മിശ്രയെ ഇപ്പോള്‍ മാറ്റുന്നത് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റിവ്യൂവില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യ താല്പര്യം മുന്‍നിര്‍ത്തി മാത്രമാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ മൂന്നാം തവണയും മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പതിനഞ്ച് ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ ജൂലായ് 31 വരെ മാത്രമേ മിശ്രയ്ക്ക് തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ. 2018ലായിരുന്നു മിശ്രയുടെ നിയമനം. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ആക്ട് ഭേദഗതി ചെയ്താണ് മിശ്രയുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നീട്ടി നല്‍കിയത്. ഇതിനായി ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചിരുന്നു.
എഫ്എടിഎഫിന്റെ പുനപ്പരിശോധനാ സമയത്ത് മിശ്ര തുടരേണ്ടത് ആവശ്യകതയാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നവംബര്‍ മൂന്നിനാണ് എഫ്എടിഎഫ് സംഘം ഇന്ത്യയിലെത്തുക. ഇതിന് കടുപ്പമേറിയ ചോദ്യങ്ങള്‍ കൊണ്ടാണ് സുപ്രീം കോടതി നേരിട്ടത്. ' ബാക്കിയെല്ലാം ഉദ്യോഗസ്ഥരും കഴിവില്ലാത്തവര്‍ ആണെന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു ഉദ്യോഗസ്ഥന് മാത്രമേ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുള്ളൂ' എന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ ചോദിച്ചു.
ഒരു ഓഫീസറും ഒഴിവാക്കാന്‍ സാധിക്കാത്തവരാണ്. ഓരോ ഏജന്‍സിക്കും നേതൃത്വമുണ്ട്. അതിന് തുടര്‍ച്ച ആവശ്യമാണെന്നും കേന്ദ്രം പറഞ്ഞു. 2021 വരെ മിശ്രയ്ക്ക് നല്കിയ കാലാവധി നിയമവിരുദ്ധമാണ്. എന്നാല്‍ കേന്ദ്രം ജൂലായ് 31 വരെയായി അത് വീണ്ടും നീട്ടുകയാണ് ചെയ്തത്. അതേസമയം എഫ്എടിഎഫ് റിവ്യു ദീര്‍ഘമായ നടപടി ക്രമങ്ങള്‍ ഉള്ളതാണെന്ന് മുതിര്‍ന്ന അഭിഭാഷന് അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു.
40 മാനദണ്ഡങ്ങളാണ് ഇതിലുള്ളത്. അത് 2024 വരെ നീണ്ടുനില്‍ക്കുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രം 2024 വരെ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി ചോദിക്കുമോ എന്നും സിംഗ്വി ചോദിച്ചു. 140 കോടി ജനങ്ങളില്‍, ഒരു ഉദ്യോഗസ്ഥനെ മാത്രമാണോ നമ്മള് ആശ്രയിച്ച് നില്‍ക്കുന്നത്. കേന്ദ്രം കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നത് പരിതാപകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications