കെജ്രിവാളിന് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി; അറസ്റ്റിനെതിരായ വിധി പിന്നീട്
ന്യൂഡല്‍ഹി: എക്‌സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. അതേസമയം പതിവ് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും കോടതി കെജ്രിവാളിന് സ്വാതന്ത്ര്യം നല്‍കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതി നടപടി. കുറ്റകൃത്യത്തിന്റെ വരുമാനം വഴിതിരിക്കാന്‍ കെജ്രിവാള്‍ ഹവാല ഇടപാടുകാരുമായി ബന്ധപ്പെട്ടുവെന്ന ഇഡിയുടെ വാദം സിംഗ്വി ശക്തമായി എതിര്‍ത്തു.

എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെതിരെ രംഗത്തെത്തുകയും ഹവാല ഇടപാടുകാരെ ഇഡി പിടികൂടിയിട്ടുണ്ടെന്നും അവരില്‍ നിന്ന് പണം കണ്ടെത്താനാകുമെന്നും വ്യക്തമാക്കി. ഹവാല വഴിയാണ് (മദ്യനയ കുംഭകോണത്തില്‍ നിന്ന്) കിക്ക്ബാക്ക് അയച്ചതെന്നും പിന്നീട് ഗോവ തിരഞ്ഞെടുപ്പില്‍ ഇത് വിതരണം ചെയ്തിട്ടുണ്ടെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ് വി രാജു വാദിച്ചു.
മുതിര്‍ന്ന എഎപി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ 2023 ഒക്ടോബര്‍ 30ന് ശേഷം രേഖപ്പെടുത്തിയ കേസിന്റെ ഫയലുകളും സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും സുപ്രീം കോടതി പരിശോധിച്ചു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയാണ് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ. മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായത്.
ഒന്നര മാസം നീണ്ട ജയില്‍വാസത്തിന് ശേഷം കെജ്രിവാളിന് മെയ് 10 മുതല്‍ ജൂണ്‍ 1 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിന് തിരികെ ജയിലിലേക്ക് മടങ്ങണം എന്നും കോടതി കെജ്രിവാൡനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതിന് അത്യാവശ്യമല്ലാതെ കെജ്രിവാളിന്റെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയറ്റോ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുന്നതില്‍ നിന്നും കോടതി അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്.
2021-22 ലെ ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ആരോപിക്കപ്പെടുന്ന അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നതാണ് മദ്യനയക്കേസ്.


Click it and Unblock the Notifications