കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധുനോട്ട് നിക്ഷേപം മാര്‍ച്ച് 31 വരെ!സുപ്രീം കോടതി നിര്‍ദ്ദേശം അനുകൂലമോ,ആര്‍ബിഐയ്ക്ക് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: മാര്‍ച്ച് 31വരെ അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവദിച്ചുകൂടേയെന്ന് ആര്‍ബിഐയോട് സുപ്രീം കോടതി. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തെ തുടര്‍ന്ന് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും കോടതി ആരാഞ്ഞിട്ടുള്ളത്.

ജസ്റ്റിസ് ജെ എസ് ഖേഹര്‍ തലവനായ സുപ്രീം കോടതി ബെഞ്ചാണ് ശരദ് മിശ്രയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും റിസര്‍വ്വ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുള്ളത്.
അസാധുനോട്ടുകള്‍ മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്കിന്റെ അഞ്ച് ഓഫീസുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്ന് നേരത്തെ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍, എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ആര്‍ബിഐ ഓഫീസുകളായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്.

supreme-court

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മാര്‍ച്ച് 10ലേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ശിക്ഷ ഏര്‍പ്പെടുത്തുന്ന നടപടി ചോദ്യം ചെയ്ത പ്രീം കോടതി റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തിയ്യതി 2016 ഡിസംബര്‍ 30 ആണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് നോട്ട് നിരോധനത്തോടെ പ്രഖ്യാപിച്ചത്.

എന്നാല്‍ ജനജീവിതത്തെ ഏറെ ബാധിച്ച നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഹര്‍ജികളാണ് നവംബറിന് ശേഷം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. നോട്ട് നിരോധന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 15.44 ലക്ഷം കോടി അസാധുനോട്ടുകളാണ് റിസര്‍വ് ബാങ്കിലേയ്ക്ക് തിരിച്ചെത്തിയത്.

English summary
Acting on a plea, the Supreme Court today asked the government and the Reserve Bank of India (RBI) why the people are not being allowed to deposit their banned Rs 500 and Rs 1000 notes in banks till March 31, as promised by the government when the decision to demonetise them was announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X