ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത; സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ
ദില്ലി; ഒൻപത് പേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. മൂന്ന് വനിതാ ജഡ്ജിമാര്‍ അടക്കമുള്ളവരുടെ പേരുകൾക്കാണ് അംഗീകാരം. പേരുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഇതോടെ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ വനിതാ ചീഫ് ജസ്റ്റിസ് നിമയമിതയാവും.2027 ൽ ജസ്റ്റിസ് ബിവി നാഗരത്നയാണ് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കുക.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ യു യു ലളിത്, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ സുപ്രീം കോടതി കൊളീജിയം ഓഗസ്റ്റ് 17 നാണ് എട്ട് ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകനും ഉൾപ്പെടെ ഒൻപത് പേരെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായ വിക്രം നാഥ്, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ,തെലങ്കാന ചീഫ് ജസ്റ്റ് ഹിമ കോലി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിക് ജെ കെ മഹേശ്വരി, ഹൈക്കോടതി ജഡ്ജിമാരായ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍,കർണാടക ഹൈക്കോടതി ജഡ്ജ് ബി വി നാഗരത്ന ,മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എംഎം സുന്ദരേഷ്,ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചവർ. കൂടാതെ മുതിർന്ന അഭിഭാഷകനും മുൻ അഡിഷണൽ സോളിസിറ്റർ ജനറലുമായ പി എസ് നരസിംഹയേയും കൊളീജിയം ശുപാർശ ചെയ്തിരുന്നു.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

ഇതിൽ കർണാകട ഹൈക്കോടതി ജഡ്ജിയായ ബിവി നാഗരത്നയാകും 2027 ൽ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കുക. 2027 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 29 വരെയായിരിക്കും ഇവരുടെ കാലാവധി.1950 ജനവരി 26 ന് സുപ്രീം കോടതി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇക്കാലയളവിനിടയിൽ ചുരുക്കം ചില വനിതകൾ മാത്രമാണ് ജസ്റ്റിസുമാരായത്. 71 വർഷത്തിനിടെ 8 വനിതാ ജഡ്ജുമാരാണ് പദവി വഹിച്ചത്. എം ഫാത്തിമ ബീവി ആയിരുന്നു ആദ്യമായി സുപ്രീം കോടതി ജഡ്ജിയായ വനിത. 1989 ലായിരുന്നു ഇവർ പദവിയിലെത്തിയത്.
അതേസമയം ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥിനും കൂടാതെ മുതിർന്ന അഭിഭാഷകൻ നരസിംഹയ്ക്കും ഹ്രസ്വകാല കാലയളവോടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാനുള്ള അവസരമുണ്ട്.












Click it and Unblock the Notifications