കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്‌നം: തമിഴ്‌നാടിന് 6000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി

  • By Sandra
Google Oneindia Malayalam News

ദില്ലി: കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് 6000 ഘടനയടി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി. സെപ്തംബര്‍ 21 മുതല്‍ 27 വരെ വെള്ളം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. സെപ്തംബര്‍ 21 മുതല്‍ 30വരെ 3000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതിയുടെ ഇടക്കാല വിധി. സമിതി നിര്‍ദ്ദേശത്തെ രണ്ട് സംസ്ഥാനങ്ങളും സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു.

തമിഴ്‌നാടിന് 3000 ഘനഅടി വെള്ളം നല്‍കാന്‍ മേല്‍നോട്ടസമിതി നിര്‍ദ്ദേശം, കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷതമിഴ്‌നാടിന് 3000 ഘനഅടി വെള്ളം നല്‍കാന്‍ മേല്‍നോട്ടസമിതി നിര്‍ദ്ദേശം, കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ

നദീജല വിഷയം കൈകാര്യം ചെയ്യുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് നാലാഴ്ചക്കുള്ളില്‍ നിലവില്‍ വരണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലേക്കുള്ള കുടിവെള്ളം നിര്‍ത്തിവെച്ച് തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിനെതിരെ കര്‍ണാടകം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡിന് രൂപം നല്‍കാന്‍ തീരുമാനിച്ചത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയാണ്. ബോര്‍ഡ് നിലവില്‍ വരുന്നതോടെ കാവേരി ഡാമുകളുടെ മൊത്തം നിയന്ത്രണം ബോര്‍ഡിനു കീഴിലാകും. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമായിരിക്കുയാണ്.

supreme-court-1

 കാവേരി പ്രശ്നം:കത്തിച്ചത് 42 ബസുകള്‍, 22 കാരിയ്ക്ക് ലഭിച്ചത് ബിരിയാണി!!! കാവേരി പ്രശ്നം:കത്തിച്ചത് 42 ബസുകള്‍, 22 കാരിയ്ക്ക് ലഭിച്ചത് ബിരിയാണി!!!

തമിഴ്‌നാടിന് 12,000 ഘനയടി വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കര്‍ണ്ണാടക സമര്‍പ്പിച്ച ഹര്‍ജി പരഗണിച്ച കോടതിയുടേതാണ് ഉത്തരവ്. അതേസമയം 3000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കിയാല്‍ മതിയെന്ന കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

English summary
Supreme court odered to release 6000 cusecs water to Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X