കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനും ജിഷ്ണുവിന്റെ അമ്മയ്ക്കും തിരിച്ചടി!കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാനാവില്ല;സുപ്രീംകോടതി

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൃഷ്ണദാസിനെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Google Oneindia Malayalam News

ദില്ലി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരും മരണപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന വാദത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഹര്‍ജി തള്ളിയത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൃഷ്ണദാസിനെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ നിന്നും വ്യക്തമാണെന്നാണ് എജി വാദിച്ചത്.

supremecourt

ജിഷ്ണുവിന്റെ മരണം കൊലപതാകമാണോ ആത്മഹത്യയാണോ എന്നത് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും, കൃഷ്ണദാസ് പുറത്തുനില്‍ക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന വാദവും കോടതി തള്ളി. കൃഷ്ണദാസിന് മരണത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നും അതിനാല്‍ ജാമ്യം നല്‍കിയതില്‍ തെറ്റില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജിഷ്ണുവിന്റെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജു രാമചന്ദ്രനെ അധികസമയം വാദിക്കാനുള്ള അവസരവും കോടതി നിഷേധിച്ചു.

English summary
Supreme court has been rejected government's and mahija's petition against krishnadas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X