'മേലില്‍ ഇത് ആവർത്തിക്കരുത്': മഥുര ഷാഹി ഇദ്ഗാഹ് പള്ളി പൊളിച്ച് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ഡല്‍ഹി: മഥുര ഷാഹി ഇദ്ഗാഹ് പള്ളി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പള്ളി പൊളിച്ചു മാറ്റുന്നതിനോടൊപ്പം തന്നെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും സർവ്വേയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. സമാനമായ വിഷയത്തില്‍ മറ്റൊരു ഹർജി കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും അതിനാല്‍ പൊതു താല്‍പര്യ ഹർജിയായി ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇസ്ലാം മത വിശ്വാസ പ്രകാരം പള്ളി അനിവാര്യമല്ലെന്നും ഹർജിക്കാരന്‍ വാദിച്ചിരുന്നു.

നേരത്തെ ഇതെ പൊതുതാല്‍പര്യ ഹർജിയുമായി മഹേക് മഹേശ്വരി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതിയും ഹർജി തള്ളി. ഇതോടെയാണ് ഹർജിയുമായി മഹേക് സുപ്രീംകോടതിയിലേക്ക് എത്തിയത്. കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനവും ഹർജിക്കാരന് നേരിടേണ്ടി വന്നു. മേലില്‍ ഇത്തരം ആവശ്യം ഉന്നയിച്ച് പൊതുതാല്‍പര്യ ഹർജിയുമായി വരതരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്നതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശ വാദം. സർവ്വെ നടത്തി ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്ന ആവശ്യവും ദീർഘകാലമായി നിലനില്‍ക്കുന്നുണ്ട്.
ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നാണ് സർവ്വെ ആവശ്യപ്പെടുന്നവരുടെ പ്രധാന അവകാശവാദം. പള്ളി പൊളിച്ചുനീക്കി സ്ഥലം ക്ഷേത്രത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് 18ലെ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 17ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്. പള്ളിയും ക്ഷേത്രവും നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം മൊത്തമായി ക്ഷേത്രത്തിന് വിട്ടുകൊടുക്കണം എന്നാണ് ഹിന്ദു ഭാഗത്തിന്റെ ആവശ്യം
പള്ളി നില്‍ക്കുന്ന സ്ഥലത്ത് നേരത്തെ കത്ര കേശവ് ദേവ് ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്നും ഇത് തകര്‍ത്താണ് ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം പള്ളിയുണ്ടാക്കിയതെന്നും ഹർജിക്കാർ വാദിക്കുന്നു. പള്ളിയുടെ മതിലില്‍ താമരയുടെയും പാമ്പിന്റെയും ചിഹ്നമുണ്ട്. ക്ഷേത്രത്തിന്റെ മാതൃകയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്... ഇതെല്ലാം അമ്പലം പൊളിച്ച് പള്ളി പണിതു എന്നതിന് തെളിവാണെന്നു ഹിന്ദു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ 1991ലെ ആരാധനാലയ സംരക്ഷണ നിയമം പരിഗണിച്ച് ഹിന്ദു ഭാഗത്തിന്റെ ഹര്‍ജി തള്ളണമെന്ന് മുസ്ലിം വിഭാഗവും ആവശ്യപ്പെടുന്നു.












Click it and Unblock the Notifications