കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ നിമിഷവും വിലപ്പെട്ടത്, ഖനി തൊഴിലാളികളെ രക്ഷിക്കാനുള്ള മേഘാലയ ഗവണ്‍മെന്‍റിന്‍റെ ശ്രമം നിരാശാജനകമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഓരോ നിമിഷവും വിലപ്പെട്ടതാണെന്നിരിക്കെ മേഘാലയിലെ ഖനിയിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ മേഘാലയ സര്‍ക്കാറിന്റെ ശ്രമം തികച്ചും നിരാശാജനകമെന്ന് സുപ്രീം കോടതി വീക്ഷണം. തൊഴിലാളികളെ രക്ഷിക്കാന്‍ മെല്ലെപോക്ക് നയം സ്വീകരിച്ച മേഘാലയ സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. 15 തൊഴലാളികള്‍ ഖനിയിലകപ്പെട്ടിട്ടും പ്രശ്‌നം അത്രകണ്ട് തീവ്രതയുള്ളതായിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രിയും ജസ്റ്റിസ് എസ് അബ്ദുള്‍ നസീറും പ്രകടിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ എന്തുകൊണ്ടാണ് ആര്‍മി ഇടപെടാത്തതെന്നും കോടതി ചോദിച്ചു.

 ശബരിമലയിലെ നിലപാട് സർക്കാർ പള്ളിത്തർക്കത്തിലും സ്വീകരിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം ശബരിമലയിലെ നിലപാട് സർക്കാർ പള്ളിത്തർക്കത്തിലും സ്വീകരിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം

തൊഴിലാളികളുടെ ജീവന്‍മരണ പോരാട്ടമാണിതെന്നും ഒരോ നിമിഷവും അത്ര വിലപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അടിയന്തിരമായി ഖനിയിലകപ്പെട്ട തൊഴിലാളികളെ ര്ക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍
എടുക്കണമെന്ന് കോടതി പറഞ്ഞു. ഇതിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയെ കോടതി ചുമതലപ്പെടുത്തി.

supreme-court

മേഘാലയ സര്‍ക്കാര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ എന്ത് ശ്രമമാണ് നടത്തുന്നതെന്നും എന്തുകൊണ്ടാണ് ഇത്രയും ദിവസമായിട്ടുമ രക്ഷാപ്രവര്‍ത്തനം ഒനന്നും ഫലപ്രാപ്തിയിലെത്താതെന്നും കോടതി ചോദിച്ചു. മള്‍ട്ടി ഏജന്‍സി ഓപ്പറോഷന്‍ ആണ് നടക്കുന്നതെന്നും 72 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, 14 നാവിക സേനാംഗങ്ങള്‍ കോള്‍ ഇന്ത്യ ഒഫീഷ്യല്‍സും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കോടതിയില്‍ മേഘാലയ സര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ കോടതി സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനദൗത്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി. റാട്ട് ഹോള്‍ ഖനിയില്‍ ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ അകപ്പെട്ടത്. ലൈത്തീന്‍ നദിയില്‍ നിന്നും വെള്ളം എത്തിയതിനാല്‍ ഖനിയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം കഠിനമായിരിക്കയാണ്. 3 ആഴ്ച്ച കഴിഞ്ഞിട്ടും 3 ഹെല്‍മറ്റ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

English summary
Supreme Court slaps Meghalaya government for not rescuing the trapped miners from coal mine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X