സ്വർണ്ണക്കടത്ത് ഭീകര പ്രവർത്തനത്തിന്റെ പരിധിയിലോ; കേന്ദ്രത്തിനും എന്‍ഐഎയ്ക്കും സുപ്രീംകോടതി നോട്ടീസ്
ദില്ലി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം സ്വർണ്ണക്കടത്ത് 'തീവ്രവാദ പ്രവർത്തനത്തിന്റെ' പരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യുഎപിഎ നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനും ദേശീയ അന്വേഷണ ഏജന്‍സിക്കും നോട്ടീസ് അയച്ചു. രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാം നല്‍കിയ ഹര്‍ജിയിലാണ് നടപടി.
സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് 2020 ജൂലൈയില്‍ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അസ്ലമിനേയും പത്ത് പേരേയും അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് എന്‍ഐഎ ഏറ്റെടുത്ത് അസ്ലം ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വും അഖണ്ഡതയും തകര്‍ക്കുന്നതിനാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടതെന്നായിരുന്നു എന്‍ഐഎയുടെ വാദം. യുഎപിഎ നിയമത്തിന്‍റെ 16-ാം വകുപ്പും ഐപിസി 120 ബി വകുപ്പ് പ്രകാരവുമായിരുന്നു എന്‍ഐഎ കേസ്.

എന്നാല്‍ ലോക്ക്ഡൗണ് സമയത്ത് ജോലി നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് ലാല്‍ മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്നും 10000 രൂപ പ്രതിഫലം വാങ്ങിയാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് അസ്ലം വാദിക്കുന്നത്. നിയമത്തിന്‍റെ 15(1)(iii F ) വകുപ്പ് പ്രകാരം ഭീകര പ്രവര്ത്തനത്തിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് എന്ന് രേഖപ്പെടുത്തുകയോ അസ്ലമിന് ഭീകര പ്രവര്‍ത്തകരോ സംഘനടകളോ ആയി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള ഭീകര പ്രവര്ത്തനത്തിന്റെ പരിധിയില്‍ വരികയുള്ളുവെന്ന കേരള ഹൈക്കോടതി വിധിയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സ്വർണ്ണക്കടത്ത് 'തീവ്രവാദ പ്രവർത്തനത്തിന്റെ' പരിധിയിൽ വരാമോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും ദേശീയ അന്വേഷണ ഏജന്‍സിക്കും നോട്ടീസ് അയച്ചത്.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications