പാതയോരത്തെ മദ്യ നിരോധനം ബാറുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകം!! ദൂരപരിധിയില്‍ ഇളവ്!!
ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതു സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. സ്റ്റാര്‍ ഹോട്ടലുകള്‍ക്കും വിധി ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
ദില്ലി: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതു സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. സ്റ്റാര്‍ ഹോട്ടലുകള്‍ക്കും വിധി ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പാതയോരത്തെ ബാറുകളും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു.
അതേസമയം ദൂരപരിധിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. 20,000ത്തില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. 500 മീറ്ററില്‍ നിന്ന് 220 ആയാണ് കുറച്ചിരിക്കുന്നത്. ലൈസന്‍സ് കാലാവധി തീരാത്ത മദ്യശാലകള്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയത്.

ചീഫ്ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി പിന്‍വലിക്കുക, വിധിയിലെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, മദ്യക്കടകള്‍ എന്നതില്‍ ബാര്‍ ഹോട്ടലും മറ്റും ഉള്‍പ്പെടുമോയെന്ന് വ്യക്തമാക്കുക എന്നിങ്ങനെ 54 ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധിയില്‍ വ്യക്തത വരുത്തിയത്.
ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം വിധി കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. സുപ്രീംകോടതി വിധി ബാറുകള്‍ക്ക് ബാധകമല്ലെന്നു വ്യക്തമാക്കി കോരള സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന് വിരുദ്ധമാണ് വിധി. സുപ്രീംകോടതി വിധി പ്രകാരം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള അവസാന ദിവസം ഇന്നാണ്. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസത്തെ സമയം നല്‍കണമെന്ന ആവശ്യവും കോടതി തള്ളി.
വിധി അംഗീകരിക്കുന്നുവെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചു.












Click it and Unblock the Notifications