കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജ്കുണ്ഡ് മേളയില്‍ ചൈനീസ് പങ്കാളിത്തം

  • By Anwar Sadath
Google Oneindia Malayalam News

ഛത്തീസ്ഗഡ്: കാലങ്ങളായി നടത്തിവരാളുള്ള സൂജ്കുണ്ഡ് മേളയില്‍ ഈ വര്‍ഷം ചൈനീസ് പങ്കാളിത്തം ഉണ്ടാകുമെന്ന് ഹരിയാന ടൂറിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കരകൗശല വസ്തുക്കളും, സാസ്‌കാരിക പരിപാടികളും, പാചക വൈദഗ്ധവുമെല്ലാം മേളയുടെ പ്രധാന കാഴ്ചകളാണ്.

അടുത്തവര്‍ഷം ഫിബ്രുവരി 1 മുതല്‍ 15 വരെയാണ് മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മേളയില്‍ ഭാഗമാകാമെന്ന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞദിവസം തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ടുള്ള കത്ത് ചൈനീസ് ടൂറിസം വകുപ്പ് ഹരിയാന സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

29-1446090002-surajkund-mela.jpg -Properties

ഇതാദ്യമായാണ് ചൈന പരിപാടിയില്‍ പങ്കാളികളാകുന്നത്, നേരത്തെ ലെബനന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ മേളയ്‌ക്കെത്തിയിരുന്നു. ചൈനീസ് കരകൗശല വസ്തുക്കളും, വസ്ത്രങ്ങള്‍, സാസ്‌കാരിക പരിപാടികള്‍ എല്ലാം മേളയുടെ ഭാഗമായിരിക്കുമെന്ന് ഹരിയാന ടൂറിസം വകുപ്പ് സെക്രട്ടറി സുമിത മിശ്ര അറിയിച്ചു.

മേളയുടെ വ്യത്യസ്തകൊണ്ട് ലോക സഞ്ചാരികളെ ആകര്‍ഷിച്ച പരിപാടിയാണ് സൂരജ്കുണ്ഡ് മേള. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുക്കാനും കരകൗശല വസ്തുക്കള്‍ വാങ്ങാനുമായി സൂരജ്കുണ്ഡിലെത്താറുണ്ട്. 2013ല്‍ ഏതാണ്ട് ഒരു മില്യണ്‍ ജനങ്ങള്‍ മേളയ്‌ക്കെത്തിയതായാണ് സംഘാടകരുടെ അവകാശവാദം.

English summary
Surajkund Mela will have China as a partner nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X