Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രം; താല്‍പര്യമില്ലാതെ താരം?

ന്യൂദല്‍ഹി: നടനും രാജ്യസഭാ മുന്‍ എം പിയുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് തമിഴ് നടന്‍ മാധവനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

suresh gopi

അതേസമയം മുന്‍കൂട്ടി അറിയിക്കാതെ തീരുമാനം പ്രഖ്യാപിച്ചതില്‍ സുരേഷ് ഗോപി അമര്‍ഷത്തിലാണ് എന്നാണ് വിവരം. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് സുരേഷ് ഗോപിയെ വേദനപ്പിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അധ്യക്ഷസ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഇത്തരമൊരു പദവിയിലിരിക്കെ സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ബി ജെ പിയുടെ പദയാത്ര നയിക്കുന്നത് സുരേഷ് ഗോപിയാണ്. മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായി സജീവ പരിഗണനയിലുള്ളതും സുരേഷ് ഗോപിയുടെ പേരാണ്.

പദയാത്രയുടെ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ചുമതല ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം തിരിച്ചടിയാകുമോ എന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍. അതേസമയം സുരേഷ് ഗോപിയുടെ നിയമനത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി.

ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്ത് പ്രവര്‍ത്തിക്കുന്ന ബി ജെ പി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നതിനെയാണ് യൂണിയന്‍ ചോദ്യം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും എന്ന ആശങ്കയും യൂണിയന്‍ പങ്കുവെച്ചു.

രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട് എന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിഭാഗീയ പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയുണ്ട് എന്നും യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+