കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി

  • By Sruthi K M
Google Oneindia Malayalam News

രാജസ്ഥാന്‍: രാജസ്ഥാനിലെ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി. ഇനി വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന നടത്തിയിരിക്കണം. സെക്കണ്ടറി, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഇനി മുതല്‍ ദിവസവും സൂര്യ നമസ്‌കാരം ചെയ്യേണ്ടത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബിജെപി സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി നിര്‍ബന്ധമാക്കിയത്.

എല്ലാ സ്‌കൂളുകളിലെയും അസംബ്ലികളില്‍ പത്ത് മിനിറ്റ് സൂര്യനമസ്‌കാരത്തിനും ധ്യാനത്തിനും യോഗക്കുമായി മാറ്റിവെക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസാണ് സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കികൊണ്ട് ഉത്തരവിറക്കിയത്.

blog

48,000ല്‍ അധികം വിദ്യാലയങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമാകും. വിദ്യാര്‍ത്ഥികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ഇങ്ങനെയൊരു നടപടി. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹവും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളും ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു. സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതിനെതിരെ വന്‍ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവിനെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് വിഭാഗീയത സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

English summary
Surya namaskar made compulsory in government schools in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X