മോഡി അധികാരാസക്തനായ ചിത്തരോഗി: ദിഗ്‌വിജയ് സിംഗ്
ദില്ലി: ഒരു വശത്ത് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും തമ്മിലുള്ള നേരിട്ടുള്ള പോര്. മറുവശത്ത് യുദ്ധം തുടങ്ങിയിരിക്കുന്നത് പ്രതിപക്ഷ നേതാവായ സുഷമ സ്വരാജും ദിഗ് വിജയ് സിംഗും തമ്മിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുറുകുമ്പോള്‍ ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അടങ്ങിയിരിക്കാന്‍ ഭാവമില്ല എന്ന് തന്നെയാണ് ഇന്ദ്രപ്രസ്ഥം നല്‍കുന്ന സൂചന.
എന്തിനാണ് നരേന്ദ്രമോഡി, സുഷമ സ്വരാജിനെപ്പോലെ നല്ലൊരു നേതാവിനെ ബി ജെ പിക്ക് അണിനിരത്തിക്കൂടെ എന്ന് ചോദിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ സുഷമയെ ബി ജെ പി ഉയര്‍ത്തിക്കാട്ടാത്തതിലായിരുന്നു സിംഗിന് വിഷമം.

രാഹുല്‍ ഗാന്ധിയെക്കാള്‍ എത്രയോ ഭേദമാണ് ദിഗ്‌വിജയ് സിംഗ് എന്നായിരുന്നു ഇതിന് സുഷമ സ്വരാജിന്റെ പ്രതികരണം. ദിഗ് വിജയ് സിംഗ് രാഹുല്‍ ഗാന്ധിയെക്കാള്‍ ഭേദപ്പെട്ട സ്ഥാനാര്‍ഥിയാണ് ദിഗ്‌വിജയ് സിംഗ് എന്ന് ട്വിറ്ററിലാണ് സുഷമ സ്വരാജ് എഴുതിയത്.
സുഷമ സ്വരാജായിരുന്നില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഉന്നം എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ബി ജെ പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയെ അടിക്കാനുള്ള ഒരു വടി മാത്രമായിരുന്നു സിംഗിന് സുഷമ. സര്‍ദാര്‍ പട്ടേലിന്റെ സംസ്‌കാരത്തിന് നെഹ്‌റു പങ്കെടുത്തില്ല എന്ന മോഡി പരാമര്‍ശമാണ് സിംഗിനെ ചൊടിപ്പിച്ചത്.
അധികാരാസക്തനായ ചിത്തരോഗിയായ മോഡിക്ക് വോട്ട് ചെയ്യാനാണ് ബി ജെ പി ജനങ്ങളോട് പറയുന്നത്. എന്ത് കൊണ്ട് ബി ജെ പിക്ക് സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിക്കൂടാ - സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഇതാദ്യമായല്ല സുഷമ സ്വരാജിനെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി സിംഗ് വക്കാലത്ത് പിടിക്കുന്നത് എന്നതും രസകരമാണ്.
ബ്രിട്ടീഷ് പാര്‍ലിമെന്റിലും മറ്റും പ്രധാനമന്ത്രിയുടെ നിഴലായാണ് പ്രതിപക്ഷ നേതാവിനെ കണക്കാക്കുന്നത്. അങ്ങിനെ നോക്കിയാല്‍ സുഷമ സ്വരാജാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകേണ്ടത്. എന്നാല്‍ അതിശയമെന്ന് പറയട്ടെ, ബി ജെ പി മോഡിയെ ആണ് ഉയര്‍ത്തിക്കാട്ടുന്നത് -ബ്രിട്ടീഷ് രാജിന്റെ കെട്ട് വിടാത്ത ദിഗ് വിജയ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications