പ്രതിപക്ഷം മത്സരിക്കുന്നത് വെറുതെ...! വിദേശകാര്യത്തില്‍ തിളങ്ങിയ സുഷമ സ്വരാജ് അടുത്ത രാഷ്ട്രപതി...?

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പേരായിന്നു ഏറ്റവും അധികം പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അദ്വാനിയുടെ സാധ്യത അടഞ്ഞു. പിന്നീട് നിരവധി പേരുകള്‍ പറഞ്ഞുകേട്ടുവെങ്കിലും ഒടുവില്‍ നറുക്ക് വീണിരിക്കുന്നത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനാണ് എന്നാണ് സൂചന. പൊതുസമ്മതയായ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനമാണ് സുഷമയിലേക്ക് എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെട്രോ ഉദ്ഘാടനത്തിന് വേദിയിൽ ശ്രീധരനും ചെന്നിത്തലയും വേണം...! മോദിക്ക് പിണറായിയുടെ കത്ത്...!

വിജയം ഉറപ്പ്

വിജയം ഉറപ്പ്

സഖ്യകക്ഷികളല്ലാത്ത എഐഎഡിഎംകെ, ടിആര്‍എസ് പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂടി പിന്തുണ ഉറപ്പിച്ചതോടെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാണ്. ബിജെപിക്കും ആര്‍എസ്എസിനും ഒരുപോലെ സമ്മതനായ വ്യക്തി എന്ന നിലയ്ക്കാണ് സുഷമ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഷമ യോഗ്യ

സുഷമ യോഗ്യ

പ്രണബ് മുഖര്‍ജിക്ക് പിന്മാഗിമായി സുഷമ സ്വരാജ് എത്തുമെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നല്‍കുന്ന സൂചന അനുസരിച്ച് ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെച്ച ഗുണങ്ങളെല്ലാം തികഞ്ഞ നേതാവായാണ് സുഷമയെ വിലയിരുത്തുന്നത്.

പ്രതിപക്ഷവുമായി ചർച്ച

പ്രതിപക്ഷവുമായി ചർച്ച

വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുമായി എന്‍ഡിഎ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ സുഷമ സ്വരാജിന്റെ പേര് മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. സുഷമ സ്ഥാനാര്‍ത്ഥിയാകുന്നത് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ എങ്കിലും പിന്തുണ ഉറപ്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ

പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുഎന്നിവരടങ്ങുന്ന സംഘമാണ് പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്നിവരെ കണ്ട് ചര്‍ച്ച നടത്തുക.

എതിർപ്പ് കുറയും

എതിർപ്പ് കുറയും

സുഷമ സ്വരാജ് ആണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എങ്കില്‍ മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്ക് തുടങ്ങിയ നേതാക്കളില്‍ നിന്നും എതിര്‍പ്പ് ഉണ്ടാവില്ലെന്ന് ബിജെപി കണക്ക് കൂട്ടുന്നു. എന്നാല്‍ സുഷമ സ്വരാജിനോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അന്തിമ തീരുമാനം ഉടൻ

അന്തിമ തീരുമാനം ഉടൻ

ജൂണ്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുകയാണ്. ഇതിന് മുന്‍പ് തന്നെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നാണ് കരുതപ്പെടുന്നത്. അന്തിമ തീരുമാനത്തിന് ശേഷം പ്രതികരിക്കാമെന്നാണ് സുഷമയോട് അടുത്ത വൃത്തങ്ങളുടെ നിലപാട്.

പ്രമുഖരുടെ പേരുകൾ

പ്രമുഖരുടെ പേരുകൾ

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെക്കൂടാതെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരടക്കമുള്ളവരുടെ പേരുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേട്ടിരുന്നത്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എസ്എം കൃഷ്ണ എന്നിവരുടേ പേരുകളും പറഞ്ഞു കേട്ടു.

ദക്ഷിണേന്ത്യ പിടിക്കാൻ

ദക്ഷിണേന്ത്യ പിടിക്കാൻ

ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവ് വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. ആന്ധ്രയില്‍ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കുക എന്നതിനൊപ്പം ദക്ഷിണേന്ത്യയെ ഒന്നാകെ കയ്യിലെടുക്കുന്ന എന്ന ഉദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്.

എല്ലാവരേയും മറികടന്ന് സുഷമ

എല്ലാവരേയും മറികടന്ന് സുഷമ

അതേസമയം ആദിവാസി-ഗോത്രവര്‍ഗത്തിലെ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് അമിത് ഷായുടെ പദ്ധതിയെന്നും വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. വനിതാ നേതാവും ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മര്‍മുവിന്‌റെ പേരാണ് പറഞ്ഞുകേട്ടത്. എന്നാല്‍ ഇവരെയൊക്കെ മറികടന്ന് സുഷമ സ്വരാജ് രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രവനിത ആകാനാണ് സാധ്യത

English summary
Sushma Swaraj has emerged the lead contender to become NDA’s candidate as the next President of India
Please Wait while comments are loading...