ഗീതയ്ക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ലെന്ന് സുഷമാ സ്വരാജ്
ദില്ലി: പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെന്ന പെണ്‍കുട്ടിക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തിങ്കളാഴ്ച പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഗീത മണിക്കൂറുകള്‍ക്കുശേഷം ബിഹാറില്‍ നിന്നുള്ള ബന്ധുക്കളെന്ന് പറയുന്നവരെ കണ്ടുമുട്ടിയിരുന്നു. എന്നാല്‍ അവരെ ആരെയും ഗീതയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഇവരുടെ വര്ഷങ്ങള്ക്കുമുന്പുള്ള ചിത്രം ഗീത തിരിച്ചറിഞ്ഞതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനുശേഷമായിരുന്നു ഗീതയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ഗീതയുടെ ബന്ധുക്കളെന്നു പറയുന്നവരുമായുള്ള ഡിഎന്‍എ ടെസ്റ്റ് നടത്തിയശേഷംമാത്രമേ ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

ബന്ധുക്കളെന്ന് തിരിച്ചറിയാതെ ഗീതയെ കൈമാറരുതെന്ന് ഗീതയെ പാക്കിസ്ഥാനില്‍ സംരക്ഷിച്ച എദി ചാരിറ്റിയും അഭ്യര്‍ഥിച്ചു. ഇവരുടെ സംഘത്തിനൊപ്പമാണ് ഗീത ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. പാക് സംഘത്തിനും ഗീതയ്ക്കും വിദേശകാര്യമന്ത്രി തിങ്കളാഴ്ച രാത്രി വിരുന്ന് ഒരുക്കിയിട്ടുണ്ട്. സംഘം അടുത്തദിവസം തന്നെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകും.
ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ ഗീതയുടെ തിരിച്ചുവരവില്‍ ആശംസയര്‍പ്പിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടിയെ സ്വന്തം മകളെപോലെ സംരക്ഷിച്ച എദി ഫൗണ്ടേഷനെയും വിവിധയാളുകള്‍ അഭിനന്ദിച്ചു. ഇന്ത്യാ പാക് ബന്ധത്തില്‍ അടുത്തിടെയുണ്ടായ വിള്ളല്‍ ഗീതയുടെ തിരിച്ചവരവ് മയപ്പെടുത്തിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications