ജമ്മു വിമാനത്താവളത്തിലേത് ഡ്രോണ്‍ ആക്രമണമാണെന്ന് സംശയം: എയര്‍ഫോഴ്സിന്‍റെ അന്വേഷണം പുരോഗമിക്കുന്നു
ദില്ലി: ജമ്മു കശ്മീരിലെ വിമാനത്താവളത്തില്‍ നടന്ന സ്ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് സംശയം. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐഇഡി സ്ഫോടനമായിരിക്കാം നടന്നതെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 14 കിലോ മീറ്റര്‍ അകലെ മാത്രമാണ് ജമ്മു വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും സ്ഫോടനത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നേരത്തെ അതിര്‍ത്തിയില്‍ നിന്നും 12 കിലോ മീറ്റര്‍ ഉള്ളിലേക്ക് വരെ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയില്‍ സ്ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് ഇടവേളകളിലായിരുന്നു സ്ഫോടനം. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ സ്ഫോടനത്തില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. രണ്ടാം സ്‌ഫോടനം തുറന്ന സ്ഥലത്താണ് ഉണ്ടായത്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ബോംബ് ഡാറ്റ സെന്ററില്‍നിന്നുള്ള വിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന തുടരുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച് എസ് അറോറയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി. യാത്രാ വിമാനങ്ങളും സര്‍വീസ് നടത്തുന്ന വിമാനത്താവളത്തിലെ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു












Click it and Unblock the Notifications