ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമെന്ന് സംശയം; മകന്‍ അച്ഛനെ വെട്ടിക്കൊന്നു, ക്രൂര കൊലപാതകം
ഭോപ്പാല്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 70 കാരനായ പിതാവിനെ 25കാരനായ മകന്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മധ്യപ്രദേശിലെ കത്നിയിലെ ബദ്വാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കചാരി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നന്ദിലാല്‍ എന്ന 70 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതി ലക്ഷ്മണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലക്ഷ്മണ്‍ കുമാര്‍ തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയത്. ഗ്രാമത്തിലെത്തിയതിന് ശേഷം പിതാവിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി ബദ്വാര പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അങ്കിത് മിശ്ര പറഞ്ഞു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ കലാശിക്കുകയും ദേഷ്യത്തില്‍ ലക്ഷ്മ പിതാവ് നന്ദിലാലിനെ കോടാലി കൊണ്ട് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
നന്ദിലാലിനെ ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കട്നി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ജബല്‍പൂര്‍ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കുമാറിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്, മുംബൈയിലാണ് ലക്ഷ്മണ്‍ കുമാര്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടില്‍ ഉള്ളത്. ഇയാള്‍ അവധി ദിനങ്ങളില്‍ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. ഇടയ്ക്ക് ഇപ്പോഴോ ലക്ഷ്മണ്‍ കുമാര്‍ ഭാര്യയെയും അച്ഛനെയും സംശയിച്ചു തുടങ്ങി.

താന്‍ വീട്ടില്‍ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മില്‍ രഹസ്യബന്ധത്തില്‍ ആണെന്നായിരുന്നു ഇയാളുടെ സംശയം. താന്‍ ചതിക്കപ്പെടുകയാണ് എന്ന് തോന്നലില്‍ അത് അയാളില്‍ പകയായി വളര്‍ന്നു. ഇത് ഒരിക്കല്‍ പിടികൂടണമെന്ന് കുമാറിന്റെ മനസിലുണ്ടായിരുന്നു. ഇതി് വേണ്ടിയാണ് മുന്‍കൂട്ടി അറിയിക്കാതെ ലക്ഷ്മണ്‍ കുമാര്‍ വീട്ടിലേക്ക് പുറപ്പെട്ടത്.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
വീട്ടിലെത്തിയ ലക്ഷ്മണ്‍ കുമാറും അച്ഛന്‍ നന്തിലാലും തമ്മില്‍ ഇത് ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് മാറി. പിന്നാലെ കയ്യില്‍ കിട്ടിയെ മഴു എടുത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് നന്ദിലാലിനെ ആദ്യം ആശുപത്രിയില്‍ എത്തിച്ചത്.












Click it and Unblock the Notifications