Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പോലീസ് തന്നെ തൊട്ടിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു; വെളിപ്പെടുത്തി സുവേന്ദു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ ബിജെപി നേതാവ് സുവേന്ദു വനിതാ പോലീസിനോട് തന്നെ സ്പർശിക്കരുത് എന്ന് പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. സുവേന്ദു അധികാരിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹാസവുമായി ത‍ൃണമൂൽ കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ ട്രോളുകളുും ഇറങ്ങിയിരുന്നു.

"എന്റെ ശരീരത്തില്‍ സ്പര്‍ശിക്കരുത്. നിങ്ങളൊരു വനിതയാണ്, ഞാനൊരു പുരുഷനും". ഇതാണ് പ്രതിഷേധ മാര്‍ച്ചിനിടെ തന്റെ സമീപത്തെത്തിയ പോലീസ് ഉദ്യോഗസ്ഥയോട് സുവേന്ദു അധികാരി പറഞ്ഞ വാക്കുകള്‍. ഇതിന് പിന്നാലെ തന്നെ സുവേന്ദു അധികാരിയെ പരിഹസിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് രം​ഗത്തെത്തി. ബി.ജെ.പിയുടെ 56 ഇഞ്ച് നെഞ്ച് മോഡല്‍ തകര്‍ന്നു. ഈ ദിവസത്തെ പ്രഖ്യാപനം: എന്റെ ശരീരത്തില്‍ തൊടരുത്. ഞാന്‍ ഒരു പുരുഷനാണ്- എന്നായിരുന്നു സുവേന്ദുവിനെ പരിഹസിച്ചുകൊണ്ട് തൃണമൂലിന്റെ ട്വീറ്റ്.

1

ഇപ്പോൾ എന്തുകൊണ്ടാണ് താൻ വനിതാ പോലീസിനോട് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുവേന്ദു അധികാരി. തന്നെ അറസ്റ്റ് ചെയ്യാൻ വനിതാ ഉദ്യോഗസ്ഥരെ അയച്ചത് തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണെന്ന് വ്യക്തിപരമായ ആക്രമണങ്ങളെ ചെറുത്ത് അധികാരി അവകാശപ്പെട്ടു. ഒരു ഗൂഢാലോചന മണത്തതിനാൽ വനിതാ ഉദ്യോഗസ്ഥർ തൊടാൻ ഞാൻ വിസമ്മതിച്ചു. അവർ യൂണിഫോമിൽ ആയിരുന്നില്ല. അവർ ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്നു. യൂണിഫോമിലുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരോട് മുന്നോട്ട് വരാൻ ഞാൻ ആവശ്യപ്പെട്ടു," അധികാരി പറഞ്ഞു.

2

അതേസമയം, പ്രക്ഷോഭം നടക്കുന്നതിന് മുമ്പ് തന്നെ സുവേന്ദു സ്വയം രക്ഷതേടി പോലീസ് വാലിനേക്ക് പോയെന്ന് മന്ത്രി ചന്ദ്രിമമ ഭട്ടാചാര്യ ആരോപിച്ചു. "പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം സമാധാനപരമായി പോലീസ് വാനിലേക്ക് നടന്നു. അദ്ദേഹം എത്ര ധൈര്യശാലിയാണെന്ന് ബംഗാൾ കണ്ടു. മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ അധികാരിയെ പരിഹസിച്ചു.

3

"മര്യാദയുടെ അതിരുകൾ മറികടക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാണ് അധികാരിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾക്കിടയിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞത്.

4

കൊൽക്കത്തയിലും ഹൗറയിലും ബിജെപി പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ചില മുതിർന്ന ഉദ്യോഗസ്ഥരടക്കം 27 പോലീസുകാർക്ക് പരിക്കേറ്റു. തങ്ങളുടെ 250 ഓളം അനുയായികൾക്ക് പരിക്കേറ്റുവെന്ന് അവകാശപ്പെട്ട ബിജെപി, പോലീസ് അതിക്രമത്തിന് കുറ്റപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തതിന് 20 ഓളം പേരെ അറസ്റ്റ് ചെയ്തു. കലാപം സൃഷ്ടിക്കാൻ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ജാഥകളിൽ ഗുണ്ടകളെ നട്ടുപിടിപ്പിച്ചെന്നാണ് ബിജെപിയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+