കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍: 'ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പന്നി പനിയെന്ന് ദിഗ്വിജയ് സിംഗ്!!

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കവെ മധ്യപ്രദേശില്‍ അത്യന്തം നാടകീയമായ നീക്കങ്ങള്‍. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 18 എംഎല്‍എമാര്‍ ഇന്നലെ വൈകീട്ടോടെ അപ്രത്യക്ഷരായത്. മുന്‍ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാധിത്യ സിന്ധ്യ പക്ഷത്തുള്ള നേതാക്കളാണ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ബെംഗളൂരുവിലേക്ക് കടന്നത്.

ഇവരെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. എന്നാല്‍ ബെംഗളൂരുവിലേക്ക് കടന്ന എംഎല്‍എമാരെയോ ജ്യോതിരാദിത്യ സിന്ധ്യയേയോ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വിശദാംശങ്ങളിലേക്ക്

 മുഖം കൊടുക്കാതെ സിന്ധ്യ

മുഖം കൊടുക്കാതെ സിന്ധ്യ

സിന്ധ്യ പക്ഷത്തെ എംഎല്‍എമാരുടെ നീക്കം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ നേതൃതലത്തില്‍ നടക്കുന്നുണ്ടെങ്കിലും യാതൊരു വിധ ചര്‍ച്ചകള്‍ക്കും സിന്ധ്യയോ സംസ്ഥാനം വിട്ട എംഎല്‍എമാരോ തയ്യാറായിട്ടില്ല.

 പന്നി പനിയെന്ന്

പന്നി പനിയെന്ന്

ഇന്ന് രാവിലെ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് പോയെങ്കിലും നിരാശയായിരുന്നു ഫലം. സിന്ധ്യയെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പന്നി പനിയാണെന്നാണ് അറിഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്, ദിഗ്വിജയ് സിംഗ് പറഞ്ഞു.

 രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കവേ

രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കവേ

മധ്യപ്രദേശിലെ വോട്ടർമാരുടെ ഹിതത്തെ അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് തന്നെ ഉചിതമായ മറുപടി ലഭിക്കും. ധര്‍മ്മം പുലര്‍ത്തുന്നവര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. നിലവില്‍ സിന്ധ്യ ദില്ലിയിലാണെന്നാണ് വിവരം. മാര്‍ച്ച് 26 ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങള്‍ നേതൃത്വത്തിന് തലവേദന ആയിരിക്കുന്നത്.

മൂന്ന് സീറ്റുകള്‍

മൂന്ന് സീറ്റുകള്‍

മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലാണ് ഒഴിവ് വരാനിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റ് ബിജെപിയുടേതും ഒരു കോണ്‍ഗ്രസിന്‍റേതുമാണ്. കാലാവധി തീരുന്ന ദിഗ് വിജയ് സിംഗിനെ തന്നെയാകും തങ്ങളുടെ ഒരു സീറ്റിലേക്ക് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും നോമിനേറ്റ് ചെയ്യുക. ബിജെപിയുടെ രണ്ടാമത്തെ സീറ്റിലെ വിജയം കൂടി കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.

സിന്ധ്യയുടെ ആവശ്യം

സിന്ധ്യയുടെ ആവശ്യം

നിലവില്‍ നാല് സ്വതന്ത്രര്‍, രണ്ട് ബിഎസ്പി, ഒരു എ​സ്പി എംഎല്‍എമാര്‍ ഉള്‍പ്പെടെ 114 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. അതുകൊണ്ട് തന്നെ രണ്ട് സീറ്റുകളിലേക്കുള്ള വിജയം കോണ്‍ഗ്രസിന് എളുപ്പമാണ്.
സംസ്ഥാന അധ്യക്ഷപദവിയെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന ജ്യോതിരാധിത്യ സിന്ധ്യ രണ്ടാമത്തെ സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.ഒന്നുകില്‍ സംസ്ഥാന അധ്യക്ഷ പദം അല്ലേങ്കില്‍ രാജ്യസഭ സീറ്റ് എന്നതാണ് സിന്ധ്യയുടെ ആവശ്യം.

വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

സിന്ധ്യയ്ക്ക് അധ്യക്ഷ പദം നല്‍കാന്‍ ആവില്ലെന്ന് നേരത്തേ തന്നെ പരോക്ഷമായി കമല്‍നാഥ് സൂചിപ്പിച്ചിരുന്നു. 2018 മുതല്‍ കമല്‍നാഥാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമല്‍നാഥും സിന്ധ്യും തമ്മിലുള്ള വടംവലി ശക്തമായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി. സിന്ധ്യയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നായിരുന്നു നേതൃത്വത്തിന്‍റെ ആലോചന.

തന്ത്രങ്ങള്‍ പുറത്തെടുത്ത് കമല്‍നാഥ്

തന്ത്രങ്ങള്‍ പുറത്തെടുത്ത് കമല്‍നാഥ്

എന്നാല്‍ സിന്ധ്യയെ ഉപമുഖ്യനാക്കുന്നതിനോട് കമല്‍നാഥ് താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ സംസ്ഥാന അധ്യക്ഷ പദവി സിന്ധ്യയ്ക്ക് വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.കമല്‍നാഥ് സിന്ധ്യയ്ക്ക് വേണ്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും അത് ഉണ്ടായില്ല. ഇതോടെയാണ് ഇപ്പോള്‍ സിന്ധ്യ രാജ്യസഭ സീറ്റിനായി നിലപാട് കടുപ്പിച്ചിരിക്കുന്നത്.

അറ്റകൈ പ്രയോഗിച്ച് കമല്‍നാഥ്

അറ്റകൈ പ്രയോഗിച്ച് കമല്‍നാഥ്

എന്നാല്‍ രാജ്യസഭ സീറ്റും നല്‍കാന്‍ ആവില്ലെന്നാണ് കമല്‍നാഥിന്‍റെ നിലപാട്. സിന്ധ്യയ്ക്ക് സീറ്റ് നല്‍കിയാല്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അവസരം നഷ്ടമാകും. അതിനാല്‍ പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരപ്പിക്കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്. ഇതാണ് ഇപ്പോള്‍ സിന്ധ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം എംഎല്‍എമാരെ വരുതിയിലാക്കാന്‍ അറ്റകൈ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണ് കമല്‍നാഥ്.

എംഎല്‍എമാരുടെ രാജി

എംഎല്‍എമാരുടെ രാജി

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. കമല്‍നാഥിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ ഇന്നലെ അര്‍ധരാത്രിയോടെ തന്നെ രാജി സമര്‍പ്പിച്ചു. സിന്ധ്യയ്ക്കൊപ്പം പോയ എംഎല്‍എമാരെ തിരിച്ചെത്തിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കമല്‍മനാഥിന്‍റെ നീക്കം.

Recommended Video

cmsvideo
All You Want To Know About Jyotiraditya Scindia? | Oneindia Malayalam
മോദിയുമായി കൂടിക്കാഴ്ച

മോദിയുമായി കൂടിക്കാഴ്ച

അതേസമയം സിന്ധ്യ ബിജെപിയിലേക്ക് ചുവടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ്യയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

English summary
Swine flu for scindia says Digvijaya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X