ചരിത്രനേട്ടവുമായി തബസും ഹസന്‍.... യുപിയില്‍ നിന്നുള്ള ഏക മുസ്ലീം എംപി, കൈരാനയില്‍ ജയം ഉറപ്പിച്ചു!
കൈരാനയില്‍ വിജയമുറപ്പിച്ച് തബസും ഹസന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചരിത്രനേട്ടത്തിന്റെ വക്കില്‍ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തബസും ഹസന്‍. കൈരാനയില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട് അവര്‍. നിലവില്‍ 42734 വോട്ടിന് അവര്‍ മുന്നിട്ട് നില്‍ക്കുകയാണ്. 15 റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മൃഗങ്ക സിംഗ് ബഹുദൂരം പിന്നിലാണ്. 2014ന് ശേഷം ലോക്‌സഭയിലെത്തുന്ന മുസ്ലീം എംപിയാവാന്‍ പോവുകയാണ് തബസും ഹസന്‍. ബിജെപിക്ക് അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് നിന്ന് ഒരു എംപി പോലും ലോക്‌സഭയിലെത്തിയിട്ടില്ല. നാലുവര്‍ഷത്തിന് ശേഷമാണ് ഒരു മുസ്ലീം പാര്‍ലമെന്റ് അംഗം യുപിയില്‍ നിന്ന് ഉണ്ടാവുന്നത്.

അതേസമയം പ്രതിപക്ഷത്തിന്റെ യോജിച്ച് പോരാട്ടം കൂടിയാണ് ഇവിടെ ഫലം കണ്ടത്. കൈരാനയില്‍ എസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയാണ് അവര്‍. ജാട്ടുകളുടെ പാര്‍ട്ടിയായ ആര്‍എല്‍ഡി മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തന്നെ തീരുമാനിച്ചത് ബിജെപിയെ വീഴ്ത്താനാണ്. നേരത്തെ ഇവിടെ ജാട്ട്-മുസ്ലീം കലാപം വരെ ഉണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ തബസും മത്സരിച്ചിരിക്കുന്നത്. നേരത്തെ 2009ല്‍ ലോക്‌സഭയിലേക്ക് ബിഎസ്പി ടിക്കറ്റിലും ഇവര്‍ മത്സരിച്ചിരുന്നു. സുന്നി വഖഫ് ബോര്‍ഡിലെ അംഗമായ ഇവര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ്.












Click it and Unblock the Notifications