പാകിസ്ഥാന്റെ വിശ്വസ്തന്‍, ഭീകര പരിശീലനങ്ങളില്‍ പങ്കെടുത്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റാണ
മുംബൈ: ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂര്‍ ഹുസൈന്‍ റാണ. താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്തനാണെന്ന് റാണ സമ്മതിച്ചു. മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യിലിലാണ് നിര്‍ണായക കുറ്റസമ്മതം നടത്തുന്നത്. 2008 ലെ ആക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നതായി റാണ മൊഴി നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണ് തഹാവൂര്‍ ഹുസൈന്‍ റാണ. പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്തനായ പ്രവര്‍ത്തകനായിരുന്നു താനെന്നും സൗദി അറേബ്യയിലേക്കും ഒരു രഹസ്യ ദൗത്യത്തിനായി തന്നെ അയച്ചിട്ടുണ്ടെന്നും റാണ സമ്മതിച്ചു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് നിലവില്‍ റാണ. റാണ തന്റെ മുന്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. റാണ പിന്തുടരുന്ന തീവ്രമായ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ മൊഴികളിലും പ്രകടമാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
1986 ല്‍ റാവല്‍പിണ്ടിയിലെ ആര്‍മി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൈനിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ക്വറ്റയില്‍ ക്യാപ്റ്റനായി (ഡോക്ടര്‍) നിയമിതനായി. സിന്ധ്, ബലൂചിസ്ഥാന്‍, ബഹാവല്‍പൂര്‍, സിയാച്ചിന്‍-ബലോത്ര സെക്ടര്‍ തുടങ്ങിയ തന്ത്രപ്രധാന സൈനിക മേഖലകളില്‍ സേവനം അനുഷ്ഠിച്ചു.
താനും മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള സുഹൃത്ത് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ കീഴില്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും റാണ മൊഴി നല്‍കി. 2003-04 കാലഘട്ടത്തില്‍ ആണിത്. പാകിസ്ഥാന്‍ സൈന്യത്തിനു വേണ്ടിയാണ് ഈ ഭീകരാക്രമണം നടത്തിയതെന്നും റാണ വ്യക്തമാക്കിയിട്ടുണ്ട്.
26/11 ആക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട നിരവധി പേരെ അറിയാമെന്ന് തഹാവൂര്‍ റാണ സമ്മതിച്ചു. ഇവരില്‍ അബ്ദുള്‍ റഹ്‌മാന്‍ പാഷ, സാജിദ് മിര്‍, മേജര്‍ ഇഖ്ബാല്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരെല്ലാം പാകിസ്ഥാനുമായി ബന്ധപ്പെട്ടവരും മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമാണ്. പാകിസ്ഥാന് ആക്രമണത്തിലുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണയുടെ മൊഴികള്‍.
ഇറാഖ് കുവൈറ്റ് അധിനിവേശ സമയത്ത് സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തി. നിലവില്‍ തീഹാര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് റാണ കഴിയുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, അറബിക്, പാഷ്‌തോ തുടങ്ങിയ ഒന്നിലധികം ഭാഷകളില്‍ 64കാരനായ റാണയ്ക്ക് പ്രാവീണ്യമുണ്ട്. കനേഡിയന്‍ പൗരത്വവുമുള്ള റാണയുടെ ഭാഷാ വൈദഗ്ദ്ധ്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി.
2008 നവംബര്‍ 26-നാണ് രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കടല്‍ മാര്‍ഗം മുംബൈയിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.












Click it and Unblock the Notifications