താഹിര്‍ ഹുസൈനെ രക്ഷിച്ചിട്ടില്ല; എസിപിയുടെ വാദം തള്ളി ദില്ലി പോലീസ്
ദില്ലി: ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപണ വിധേയനായ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനെ കലാപകാരികളില്‍ നിന്ന് രക്ഷിക്കുകയായിരുന്നവെന്ന എസിപിയുടെ വാദം തള്ളി ദില്ലി പോലീസ്. കലാപത്തിനിടെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് താഹിര്‍ പോലീസ് സഹായം തേടിയിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സംഘമാണ് അദ്ദേഹത്തേയും കുടുംബത്തേയും വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നുമായിരുന്നു എസിപി എകെ സിംഗ്ല പറഞ്ഞത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.

തന്‍റെ വീടിന്‍റെ മുകള്‍ ഭാഗം അക്രമികള്‍ കൈയ്യടിക്കയെന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പോലീസിനെ വിളിച്ചിരുന്നുവെന്നും താഹിര്‍ ഹുസൈന്‍ നേരത്തേ പറഞ്ഞിരുന്നു. പോലീസ് തന്‍റെ ആവശ്യത്തോട് പ്രതികരിക്കാതിരുന്നതോടെ എഎപി രാജ്യസഭ എംപി സഞ്ജയ് സിംഗിനെ താന്‍ ബന്ധപ്പെട്ടുവെന്നും അദ്ദേഹം ഇടപെട്ടാണ് പോലീസ് തന്നെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നുമാണ് താഹിര്‍ പറഞ്ഞത്. എസിപി സിംഗ്ലയും ഇക്കാര്യം തന്നെയായിരുന്നു ആവര്‍ത്തിച്ചത്.
എന്നാല്‍ ഇത്തരം വാദങ്ങളെ ദില്ലി പോലീസ് തള്ളി. ഫിബ്രവരി 24 ന് രാത്രി ഒരു കൂട്ടം കലാപകാരികള്‍ താഹിറിന്‍റെ വീട് വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നുംചിലർ ചന്ദ് ബാഗിൽ വിന്യസിച്ച പോലീസ് സംഘത്തെ ചിലര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ അന്വേഷണം നടത്തിയപ്പോള്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമം ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയെന്ന കേസിൽ താഹിര്‍ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പോലീസ് അറിയിച്ചു. അങ്കിതിന്‍റെ കൊലപാതകത്തില്‍ താഹിറിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നും അദ്ദേഹം ഒളിവില്‍ അല്ലെന്നും ദില്ലി പോലീസ് പറഞ്ഞു.












Click it and Unblock the Notifications