സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനായി കമലഹാസന്‍... മൂന്ന് സ്ത്രീകളെ ചതിച്ച താങ്കള്‍ തന്നെ ഇത് പറയണം!!

  • Written By: Desk
Subscribe to Oneindia Malayalam

തമിഴ്നാട്ടില്‍ രാഷ്ട്രീയ അങ്കം മുറുകുകയാണ്. ജയിലളിതയ്ക്ക് പകരം ആരെന്ന ചോദ്യത്തിന് തന്നെയാണ് തമിഴ് ജനത ഇപ്പോള്‍ ഉത്തരം തേടികൊണ്ടിരിക്കുന്നത്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ജയലളിതയുടെ പിന്‍ഗാമി താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്‍ കമലഹാസന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി തമിഴ്നാട്ടിലെ ജനതയെ കൈയ്യിലെടുക്കാന്‍ ആവനാഴിയിലെ ഓരോ അമ്പും പുറത്തെടുത്ത് പയറ്റികൊണ്ടിരിക്കുകയാണ് താരം. കമലിനൊപ്പം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്ന സുഹൃത്തും നടനുമായ രജനീകാന്തിനെതിരെ കമല്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിന്‍റെ ഉദാഹരണമാണ്.

കാവേരി വിഷയത്തില്‍ രജനീകാന്ത് പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ചായിരുന്നു കമല്‍ രംഗത്തെത്തിയത്. കാവേരി വിഷയത്തില്‍ മാത്രമല്ല പല വിഷയത്തിലും രജനി മൗനം പുലര്‍ത്തുകയാണ് എന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ മറ്റൊരു പ്രസ്താവന കൂടി നടത്തി. തമിഴ്നാട്ടില്‍ സ്ത്രീകളോടുള്ള സമീപനം വളരെ മോശമാണെന്നും സ്ത്രീകള്‍ ഇവിടെ ഒട്ടും സുരക്ഷിതരല്ലെന്നുമായിരുന്നു പ്രസ്താവന. എന്നാല്‍ കമലിന്‍റെ പ്രസ്താവന താരത്തെ തന്നെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണിപ്പോള്‍.

സ്ത്രീകള്‍ സുരക്ഷിതരല്ല

സ്ത്രീകള്‍ സുരക്ഷിതരല്ല

തമിഴ്നാട് ഈറോഡില്‍ നടന്ന പരിപാടിക്കിടെയാണ് സ്ത്രീസുരക്ഷയെ പറ്റി താരം വാചാലനായത്. തമിഴ്നാട്ടില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും വളരെ മോശമായ രീതിയിലാണ് സ്ത്രീകളോട് സമൂഹം പെരുമാറുന്നതെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സ്ത്രീ സുരക്ഷയ്ക്കായി ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാകൂവെന്ന് താരം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി ക്രിസ്ത്യന്‍ മിഷണറികളാണ് ഫണ്ടിങ്ങ് നടത്തുന്നതെന്ന ആരോപണത്തേയും പ്രസംഗത്തിനിടയില്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ രണ്ട് സ്ത്രീകളെ വഞ്ചിച്ച താങ്കള്‍ക്ക് എങ്ങനെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയാന്‍ അവകാശം എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.

വാണിയും സരിഗയും ഗൗതമിയും

വാണിയും സരിഗയും ഗൗതമിയും

പ്രശസ്ത നര്‍ത്തകിയായ വാണി ഗണപതിയേയാരുന്നു കമല്‍ഹാസന്‍ ആദ്യം വിവാഗം കഴിച്ചത്. കമലിന്‍റെ 24ാം വയസില്‍ ആയിരുന്നു ആ വിവാഹം. മലയാളി കൂടിയായ വാണിയെ വിവാഹം കഴിക്കുമ്പോള്‍ വാണിക്ക് കമലിനേക്കാള്‍ പ്രായം ഉണ്ടായിരുന്നു. എന്നാല്‍ വാണിയുമായി ബന്ധം വേര്‍പ്പെടുത്താതെ തന്നെ താരം സരിഗയുമായി പ്രണയത്തില്‍ ആയി. പിന്നീട് ഒരുമിച്ച് ജീവിക്കാനും തുടങ്ങി. എന്നാല്‍ വാണിയുടെ വിധി തന്നെയായിരുന്നു സരിതയ്ക്കും. സരിതയുടേയും കമലിന്‍റേയും മക്കളാണ് ശ്രുതി ഹസനും അക്ഷര ഹസനും. എന്നാല്‍ ആ ബന്ധവും അധികം നീണ്ടില്ല. അതിന് പിന്നാലെ നടി ഗൗതമിയുമായി താരം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി.

യോഗ്യന്‍

യോഗ്യന്‍

വിവാഹം കഴിക്കാതെയാണ് കമലും ഗൗതമിയും 13 വര്‍ഷം ഒരുമിച്ച് ജീവിച്ചത്. എന്നാല്‍ കമല്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് ഒരു സുപ്രഭാതത്തില്‍ കമലുമായുള്ള ബന്ധം ഗൗതമി അവസാനിപ്പിക്കുകയായിരുന്നു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാ അഭിനയം നിര്‍ത്തി. പിന്നീട് കമലിന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ്കകമല്‍ ഇന്‍റര്‍നാഷ്ണലിന്‍റെ കോസ്റ്റ്യൂം ഡിസൈനറായി താന്‍ ജോലി നോക്കിയിരുന്നെന്നും എന്നാല്‍ പ്രതിഫലം തരാതെ കമല്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നുമായിരുന്നു ഗൗതമി വ്യക്തമാക്കിയത്. ബന്ധം വേര്‍പിരിഞ്ഞ ശേഷവും താന്‍ പലപ്പോഴായി പ്രതിഫലം ചോദിച്ചിരുന്നെന്നും എന്നാല്‍ കമല്‍ തരാന്‍ കൂട്ടാക്കിയില്ലെന്നും ഗൗതമി ആരോപിച്ചിരുന്നു. തനിക്കൊപ്പം വര്‍ഷങ്ങളായി ജീവിച്ച സ്ത്രീയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളെങ്ങെനയാണ് ജനങ്ങളെ സംരക്ഷിക്കുകയെന്ന പ്രസ്താവനയും ബന്ധം പിരിഞ്ഞശേഷം ഗൗതമി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം ഭാര്യമാരെ വഞ്ചിച്ച ഒരാള്‍ ഒരു നാട് എങ്ങനെ സംരക്ഷിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
the way women are treated here currently is shameful” says kamal hassan get trolled

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്