കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം വേണ്ടെന്ന് സൈനികന്റെ വിധവ; സോഷ്യല്‍ മീഡിയയില്‍ കൊലവിളി, മിതാ സാന്ദ്രയെ അവഹേളിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം വേണ്ടെന്ന് പുല്‍വാമയില്‍ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ വിധവ. യുദ്ധം വേണ്ട, ചര്‍ച്ച മതി... ചര്‍ച്ചയ്ക്ക് അവസരം നല്‍കണമെന്നും മിതാ സാന്ദ്ര പറഞ്ഞു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ മോചനം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മിതയുടെ ഭര്‍ത്താവ് ബാബ്ലു സാന്ദ്ര പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Crpf

അതേസമയം, മിതാ സാന്ദ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം കടുത്ത വിമര്‍ശനമുന്നയിച്ചു. തന്റെ യുദ്ധവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് മിത പറഞ്ഞു. യുദ്ധത്തിന് പകരം ചര്‍ച്ചയ്ക്ക് അവസരം നല്‍കണം. യുദ്ധം ഒരുപാട് നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മിത കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നടന്നിരുന്നു. ഈ വേളയിലാണ് സമാധാനത്തിന്റെയും ചര്‍ച്ചയുടെയും വഴി സ്വീകരിക്കണമെന്ന് മിത അഭിപ്രായപ്പെട്ടത്. എന്നാല്‍, രാജ്യത്തിന്റെ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ പത്‌നി എന്ന ആദരവ് പോലും നല്‍കാതെ ആയിരുന്നു മിതയ്‌ക്കെതിരെ ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തിയത്.

ഇന്ത്യയെ നാണംകെടുത്തി ബിജെപി; പാകിസ്താനില്‍ പ്രചരിക്കുന്നത് ബിജെപി നേതാവിന്റെ വാക്കുകള്‍...ഇന്ത്യയെ നാണംകെടുത്തി ബിജെപി; പാകിസ്താനില്‍ പ്രചരിക്കുന്നത് ബിജെപി നേതാവിന്റെ വാക്കുകള്‍...

തന്നെ വിമര്‍ശിച്ചവരെ കാര്യമാക്കുന്നില്ല. ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ പത്ത് പേര്‍ അഭിനന്ദിക്കുന്നുണ്ട്. തനിക്ക് അതുമതിയെന്നും മിത പറഞ്ഞു. ഭര്‍ത്താവിനോട് സ്‌നേഹമില്ലാത്ത ഭാര്യ എന്ന് വരെ ചിലര്‍ മിതയെ വിമര്‍ശിച്ചു. വിമര്‍ശിക്കുന്നവരുടെ കുടുംബത്തിലെ ഒരാള്‍ പോലും സൈന്യത്തിലുണ്ടോ എന്നു മിത ചോദിച്ചു.

സൈനികര്‍ യുദ്ധത്തിന് പോകുന്നതും കൊല്ലപ്പെടുന്നതും ശരിയായിരിക്കാം. പക്ഷേ, സര്‍ക്കാര്‍ അവരുടെ സുരക്ഷ ഉറപ്പാക്കണം. സൈനികര്‍ സുരക്ഷിതമായിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ കടമയാണെന്നും മിത പറഞ്ഞു. മിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

English summary
Talks, Not War, Says Wife Of Soldier Killed In Pulwama. Faces Flak Online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X