തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം! ബിജെപിക്ക് എട്ട് സീറ്റ് മാത്രം
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് ധാരണ. ആകെയുള്ള 40 സീറ്റില്‍ എട്ട് സീറ്റില്‍ ബിജെപി മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായത്.

25 സീറ്റില്‍ എഐഎഡിഎംകെ മത്സരിക്കും. ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ മൂന്ന് സൂറ്റുകള്‍ നടന്‍ വിജയകാന്തിന്‍റെ ഡിഎംഡികെയ്ക്കും നാല് സീറ്റ് പട്ടാളി മക്കള്‍ കക്ഷിക്കും വിഭജിച്ച് നല്‍കും. ചെറുപാര്‍ട്ടികളായ ജികെ വാസന്‍റെ ടിഎംസിയും, എന്‍ റംഗസ്വാമിയുടെ എന്‍ആര്‍സിയും കൃഷ്ണസ്വാമിയുടെ പിടിയും സഖ്യത്തിന്‍റെ ഭാഗമാണെങ്കിലും ഇവര്‍ മത്സരരംഗത്ത് ഇല്ല.
സീറ്റ് വിഭജനം സംബന്ധിച്ചും നിലവില്‍ പൂര്‍ണമായ ധാരണയില്‍ എത്തിയിട്ടില്ലെന്നും ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും എഐഎഡിഎംകെയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ മാത്രമേ പൂര്‍ണ ചിത്രം പുറത്തുവരൂവെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം സഖ്യത്തിനെതിരെ എഐഎഡിഎകെയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ തന്നെ തമ്പിദുരൈ ഉള്‍പ്പെടെയുള്ളശ നേതാക്കള്‍ സഖ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബിജെപി സഖ്യം പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പാണ് നേതാക്കള്‍ നല്‍കിയത്. എന്നാല്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തെ തനിച്ച് നേരിടുന്നത് തിരിച്ചടിയായേക്കുമെന്നാണ് മുഖ്യമന്ത്രി ഒ പളനിസാമിയും ഉപമുഖ്യമന്ത്രി ഇ പനീര്‍ശെല്‍വവും പറയുന്നു.












Click it and Unblock the Notifications