കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാടിക്ക് പണികൊടുത്ത എംഎൽഎമാർക്ക് മറുപണി.. ശശികലയും അനന്തിരവനും അങ്കലാപ്പിൽ...!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണരാഷ്ട്രീയ പ്രതിസന്ധി തീരുമാനമാകാതെ തുടരുകയാണ്. വേര്‍പിരിഞ്ഞ് നിന്ന പളനിസ്വാമി- പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ലയിച്ചത് തിരിച്ചടിയായത് ദിനകര പക്ഷത്തിനാണ്. എന്നാല്‍ 23ഓളം ഭരണകക്ഷി എംഎല്‍എമാര്‍ ദിനകരനൊപ്പവുമുണ്ട്. എടപ്പാടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് വിപ്പ് സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചീഫ് വിപ്പിന്റെ പരാതിയിന്മേല്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചിരിക്കുയാണ്. ഇത് ദിനകര പക്ഷത്തെ പ്രതിസന്ധിയിലാക്കും. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ എംഎല്‍എമാരെ പുറത്താക്കണം എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇത്തരമൊരു നടപടിക്ക് ചീഫ് വിപ്പിന് അധികാരമില്ലെന്ന് ദിനകര പക്ഷം ചൂണ്ടിക്കാട്ടുന്നു.

അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...

tamil nadu

എടപ്പാടി പക്ഷത്ത് നിന്നും വന്ന 18 എംഎല്‍എമാരെ പുതുച്ചേരിയിലെ ആഢംബര റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ദിനകരന്‍. വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം അറിയിച്ചിരുന്നു. മാത്രമല്ല പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും കോണ്‍ഗ്രസും സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ക്ക് മുന്നില്‍ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാതെ പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് ദിനകരവിഭാഗത്തിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Speaker of TN assembly sent notice to rebel MLAs, who are now with TTV Dinakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X