കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വനിതാ ജീവനക്കാര്‍ക്ക് 9 മാസം പ്രസവാവധി

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ് നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് 9 മാസത്തെ പ്രസവാവധി അനുവദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്തതാണ് പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തുമെന്ന്്. ഈ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

നിലവില്‍ ആറുമാസമെന്നതാണ് 9 മാസമായി വര്‍ധിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ വനിതാ ജീവനക്കാര്‍ക്ക് ആശ്വാസകരമാകും. മന്ത്രിസഭായോഗമാണ് പുതിയ തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ജയലളിത തന്നെ പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തിയ തീരുമാനം അറിയിക്കുകയും ചെയ്തു.

breastfeeding

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. കില്‍പ്പോക്ക്, മധുര രാജാജി ആശുപത്രി, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികള്‍ക്ക് പുതിയ ഐ പി ഒ പി ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, വെല്ലൂര്‍, തഞ്ചാവൂര്‍, സേലം, തഞ്ചാവൂര്‍ ജനറല്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Tamil nadu cm Jayalalithaa announces 9-month maternity leave for women govt employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X