കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ടുകള്‍ തങ്ങളുടേതെന്ന് തമിഴ്‌നാട്

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ പുതിയ വിവാദത്തിന് തുടക്കം കുറിച്ച നാല് അണക്കെട്ടുകളും തങ്ങളുടേത് മാത്രമെന്ന് തമിഴ്‌നാടും. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെടുക്കളുടെ ഉടമസ്ഥാവകാശമാണ് തമിഴ്‌നാട് ഇപ്പോള്‍ പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.

ദേശീയ അണക്കെട്ട് രജിസ്റ്റര്‍ പ്രകാരം ഈ അണക്കെട്ടുകളെല്ലാം ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥതയിലാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചത്. മേല്‍നോട്ടവും നടത്തിപ്പ് ചുമതലയും മാത്രമാണ് തമിഴ്‌നാടിനെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

tamil-nadu

എന്നാല്‍ കേരളത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് തമിഴ്‌നാടിന്റെ അവകാശവാദം. ഉഭയകക്ഷി കരാര്‍ പ്രകാരം അണക്കെട്ടുകളുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന് തമിഴ്‌നാട് വ്യക്തമാക്കിയതായി മാതൃഭൂമി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നോക്കിനടത്തുന്നതും തങ്ങളാണെന്ന് തമിഴ്‌നാട് ആവര്‍ത്തിക്കുന്നു.

വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ അവകാശവാദങ്ങള്‍. 1886 ലേയും 1958 ലേയും കരാറുകളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതിനെ ഖണ്ഡിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ജാഗ്രക്കുറവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് ചീഫ് എന്‍ജിനീയര്‍ തന്നെ രംഗത്തെത്തി. അടുത്ത ജലക്കമ്മീഷന്‍ സിറ്റിങില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉടമസ്ഥാവകാശം കേരളത്തിന് തിരികെ കിട്ടുമെന്നും ആണ് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.

English summary
Tamil Nadu confirms their ownership of Dams in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X