എഐഎഡിഎംകെയില്‍ ശശികല ഒറ്റപ്പെടുന്നു!! ഒരേ ദിവസം കൂറുമാറിയത് മൂന്നുപേര്‍, പഴി മുഴുവന്‍ ഒപിഎസിനും

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ ആരെത്തും എന്ന ആശങ്കകള്‍ക്കിടെ ശശികല ക്യാമ്പില്‍ നിന്നും കൂടുതല്‍ പേര്‍ ഒപിഎസ് പക്ഷത്തേയ്ക്ക്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജനാണ് ഒടുവില്‍ ഒപിഎസ് ക്യാമ്പിലേയ്ക്ക് കൂറുമാറിയിട്ടുള്ളത്. ശനിയാഴ്ച പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നതായി പാണ്ഡ്യരാജന്‍ സ്ഥിരീകരിച്ചത്.

പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്ന ആദ്യമന്ത്രിയാണ് പാണ്ഡ്യരാജന്‍. വ്യാഴാഴ്ച ശശികല മിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അവരെ അനുഗമിച്ചത് പാണ്ഡ്യരാജനായിരുന്നുവെന്നതാണ് ശ്രദ്ധേയം.

ജനങ്ങളുടെ ഇഷ്ടത്തിനൊപ്പം

ജനങ്ങളുടെ ഇഷ്ടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് ഒപിഎസ് പക്ഷത്തേയ്ക്ക് ശനിയാഴ്ച കൂറുമാറിയ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ വ്യക്തമാക്കിയിരുന്നു.

എംഎല്‍എഎമാര്‍ക്ക് പിറകേ

എംഎല്‍എഎമാര്‍ക്ക് പിറകേ

പിആര്‍ സുന്ദരം, അശോക് കുമാര്‍ എന്നിവര്‍ ഒപിഎസ് പക്ഷത്തേയ്ക്ക് കൂറുമാറിയതിന് പിന്നാലെയാണ് പാണ്ഡ്യരാജനും നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അഞ്ച് എംഎല്‍എമാരാണ് ഒപിഎസ് പക്ഷത്തുണ്ടായിരുന്നത്.

ഭരണം രണ്ട് മാസം പോലും നിലനില്‍ക്കില്ല

ഭരണം രണ്ട് മാസം പോലും നിലനില്‍ക്കില്ല

ശശികല മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ രണ്ട് മാസം പോലും തല്‍സ്ഥാനത്ത് തുടരില്ലെന്നാണ് ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ച് വസതിയിലെത്തിയ മുന്‍ എംഎല്‍എ അരങ്കനായകം അഭിപ്രായപ്പെട്ടത്. ഒപിഎസ്സിനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 എംഎല്‍മാരെക്കൊണ്ട് കള്ളം പറയിക്കുന്നു

എംഎല്‍മാരെക്കൊണ്ട് കള്ളം പറയിക്കുന്നു

തങ്ങളെ തടവിലാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റിസോര്‍ട്ടില്‍ താമസിക്കുകയാണെന്നും അവകാശപ്പെട്ടുകൊണ്ട് മൂന്ന് എംഎല്‍എമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിന് പിന്നാലെ എംഎല്‍എമാര്‍ സ്വതന്ത്രരാണെന്നും റിസോര്‍ട്ടിലുള്ള മുഴുവന്‍ എംഎല്‍എമാരെയും നേരില്‍ക്കണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് കാഞ്ചീപുരം ഡിവൈഎസ്പിയും രംഗത്തെത്തിയിരുന്നു.

പനീര്‍ശെല്‍വത്തെ ഭയക്കുന്നതെന്തിന്

പനീര്‍ശെല്‍വത്തെ ഭയക്കുന്നതെന്തിന്

റിസോര്‍ട്ടില്‍ തങ്ങള്‍ തടവിലല്ലെന്നും പനീര്‍ശെല്‍വത്തെ ഭയന്നാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്നുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ എംഎല്‍മാരുടെ അവകാശവാദം.

English summary
Education minister K Pandiyarajan confirmed his support to the O Panneerselvam faction in the AIADMK on Saturday. With this Pandiyarajan has become the first minister of the state to join the Panneerselvam faction.
Please Wait while comments are loading...