വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ വീണ്ടും വിവാദത്തിൽ
ചെന്നൈ: തമിഴ്നാട് ഗവർണർ ടിഎൻ രവി വീണ്ടും വിവാദത്തിൽ. ഒരു പൊതുപരിപാടിക്കിടെ വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയാണ് വിവാദമായത്. 'ദി പവർ ഓഫ് എഡ്യൂക്കേഷണൽ അലയൻസ്' എന്ന പേരിൽ തമിഴ് കവി കമ്പരുടെ അനുസ്മരണാർത്ഥം നടത്തിയ സംസ്ഥാന പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു ഗവർണർ.
ചടങ്ങിൽ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഗവർണർ പരിപാടി അവസാനിക്കാൻ നേരം വിദ്യാർത്ഥികളോട് മൂന്ന് തവണ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഗവർണർ ഗുരുതരമായ ഭരണഘടന ലംഘനമാണ് നടത്തിയതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ഭരണകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. അക്കാദമിക സംഘടനകളും ഗവർണർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്നാട് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം (എസ് പി സി എസ് എസ്- ടി എൻ) ഗവർണറുടെ രാജി ആവശ്യപ്പെട്ടു. 'ഗവർണർ ടി എൻ രവി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. ഭരണഘടന നിർദേശങ്ങളും ആദർശങ്ങളും പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളോട് ബഹുമാനം കാണിക്കുന്നതിലും ഗുരുതരമായി വീഴ്ച സംഭവിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 മനഃപൂർവ്വം ലംഘിച്ചതിന് ഗവർണറെ ഓഫീസിൽ നിന്നും ഉടൻ നീക്കം ചെയ്യണം', സംഘടന ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസ് നേതാക്കളും ഗവർണറെ പരിഹസിച്ച് രംഗത്തെത്തി. 'സുപ്രീം കോടതി വിമർശിക്കുകയും സംസ്ഥാന സർക്കാരിൽ നിന്നും കടുത്ത നടപടികൾ നേരിടുകയും ചെയ്തതിന് ശേഷം ഭരണസംവിധാനങ്ങളെ മനപ്പൂർവ്വം പ്രകോപിപ്പിക്കാൻ ഇപ്പോൾ വിദ്യാർത്ഥികളെ കൊണ്ട് ജയ് ശ്രീം വിളിപ്പിക്കുകയാണ് അദ്ദേഹം', കോൺഗ്രസ് നേതാവ് ശശികാന്ത് സെന്തിൽ എക്സിൽ കുറിച്ചു.
'അദ്ദേഹം അസ്വസ്ഥനാണ്. കോടതി എനിക്കെതിരെ തിരഞ്ഞാലും എന്റെ അജണ്ട നടപ്പാക്കാൻ ഞാൻ മറ്റുവഴികൾ തേടുമെന്നാണ് ഗവർണർ ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയുടെ തത്വങ്ങളെയും ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ധാർഷ്ട്യവും ധിക്കാരവും ആണിത്', അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ സുപ്രീം കോടതിയിൽ നിന്നും രൂക്ഷവിമർശനം ഗവർണർ നേരിട്ടിരുന്നു. തമിഴ്നാട് സർക്കാർ പാസാക്കിയ 12 ഓളം ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിയെ ആണ് സുപ്രീം കോടതി വിമർശിച്ചത്. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications