കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; അപൂര്‍വം... വന്‍ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഗവര്‍ണര്‍ ആര്‍എന്‍ രവി സഭാ നടപടികള്‍ക്കിടെ ഇറങ്ങിപ്പോയി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദമാണ് ഇതിന് കാരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഇത് ഉള്‍പ്പെടുത്തിയുള്ള പ്രസംഗം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്പീക്കറോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണിത്. ഗവര്‍ണര്‍മാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സംഭവം അപൂര്‍വമാണ്.

t

സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കിയ ഗവര്‍ണര്‍ മറ്റു ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മുമ്പുള്ള പ്രസംഗം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയം സഭ അംഗീകരിച്ചു. ഈ പ്രസംഗം സ്പീക്കര്‍ സഭയില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ദേശീയ ഗാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് ഗവര്‍ണറുടെ നടപടി.

ബിജെപിയില്‍ അമ്പരപ്പ്!! നേതാക്കളെ തള്ളി നടി സുമലത... അമിത് ഷാക്കൊപ്പം പോസ്റ്റര്‍ വന്നത് കാര്യമാക്കേണ്ടബിജെപിയില്‍ അമ്പരപ്പ്!! നേതാക്കളെ തള്ളി നടി സുമലത... അമിത് ഷാക്കൊപ്പം പോസ്റ്റര്‍ വന്നത് കാര്യമാക്കേണ്ട

മതനിരപേക്ഷത, സമാധാനത്തിന്റെ സ്വര്‍ഗമാണ് തമിഴ്‌നാട്, പെരിയാര്‍, ബിആര്‍ അംബേദ്കര്‍, കെ കാമരാജ്, സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയവരെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം എന്നിവയാണ് ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ഡിഎംകെ മുന്നോട്ട് വയ്ക്കുന്ന ദ്രാവിഡ മോഡല്‍ എന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കി. ഗവര്‍ണറുടെ നടപടി സഭയുടെ പാരമ്പര്യത്തിന് എതിരാണ് എന്ന് മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

പുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നുപുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നു

ഡിഎംകെയ്ക്ക് പുറമെ, സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിസികെ, സിപിഐ, സിപിഎം എന്നിവരും ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച 21 ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണമുന്നണിയുടെ ബഹിഷ്‌കരണം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വിസിമാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം ഒഴിവാക്കുന്ന ബില്ലും ഇതില്‍പ്പെടും. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന ബില്ലും ഒപ്പുവച്ചിട്ടില്ല.

ഗവര്‍ണര്‍ തമിഴ്‌നാട് വിടുക എന്ന മുദ്രാവാക്യമാണ് ഇന്ന് സിഎന്‍ രവിയെ നിയമസഭയില്‍ വരവേറ്റത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും ഡിഎംകെ എംഎല്‍എമാര്‍ പറഞ്ഞു. ഗവര്‍ണറെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു. തമിഴ്‌നാടിന് കൂടുതല്‍ യോജിച്ച പേര് തമിഴകം എന്നാണെന്ന് അടുത്തിടെ ഗവര്‍ണര്‍ പറഞ്ഞതും ഡിഎംകെ പ്രതിഷേധത്തിനിടെ ഉയര്‍ത്തിക്കാട്ടി.

English summary
Tamil Nadu Governor RN Ravi Walks Out From Assembly Amid Chief Minister MK Stalin Resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X