Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് രാഷ്ട്രീയത്തിലേക്ക്? വീണ്ടും ചര്‍ച്ച... തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫാന്‍സ് മല്‍സരിക്കും, അനുമതി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തിലേക്കോ. ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവം. അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ഫാന്‍സ് മല്‍സരിക്കും. വിജയ് ഇതിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് വിജയ് അനുമതി നല്‍കിയത് എന്നാണ് പ്രചാരണം. എന്നാല്‍ ഔദ്യോഗികമായി താരം പ്രതികരിച്ചിട്ടില്ല.

തമിഴ്‌നാട്ടില്‍ ഒമ്പത് ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വിജയ് മക്കള്‍ ഇയക്കം എന്ന വിജയുടെ ആരാധകരുടെ സംഘടനയാണ് മല്‍സരിക്കുക. വിജയ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഒമ്പത് ജില്ലകളില്‍ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ആറ്, 9 തിയ്യതികളിലാണ് വോട്ടിങ്. എല്ലാ പാര്‍ട്ടികളും പ്രചാരണത്തിലാണ്. ഈ വേളയിലാണ് വിജയ് മക്കള്‍ ഇയക്കം മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. മല്‍സരിക്കാന്‍ വിജയ് അനുമതി നല്‍കി എന്നാണ് വിവരം.

2

സ്വതന്ത്രരായിട്ടാണ് വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. വിജയുടെ ചിത്രം വച്ചായിരിക്കും പ്രചാരണം. മാത്രമല്ല, സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കും. എന്നാല്‍ വിജയ് നേരിട്ട് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കേള്‍ക്കുന്നു. എല്ലാവരും സ്വന്തം നിലയില്‍ തന്നെ പ്രചാരണത്തിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാണ് വിജയ് നല്‍കിയ നിര്‍ദേശമത്രെ.

3

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലും വിജയുടെ ആരാധക സംഘടനാ അംഗങ്ങള്‍ മല്‍സരിച്ചിരുന്നു. പലയിടത്തും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും മല്‍സരിക്കണമോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് ദിവസങ്ങളായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് പുസി ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി ചര്‍ച്ച നടത്തി. 120ലധികം പേര്‍ മല്‍സരിക്കുമെന്നാണ് വിവരം.

4

അതേസമയം, സംഘടനയുടെ പേരില്‍ മല്‍സരിക്കില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. പകരം സംഘടയുടെ അംഗങ്ങള്‍ മല്‍സര രംഗത്തുണ്ടാകും. വിജയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കും. ഇത് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് കളമൊരുക്കുകയാണ് എന്ന പ്രചാരണമുണ്ട്. പക്ഷേ, ഇത്തരം പ്രചാരണം വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ തള്ളി.

വിഘ്‌നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍

5

വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വലിയ പ്രചാരണമുണ്ടായിരുന്നു. വിജയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ നടത്തിയ ചില നീക്കങ്ങളായിരുന്നു ഈ പ്രചാരണത്തിന് കാരണം. അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. വിജയുടെ പേരിലുള്ള പാര്‍ട്ടി വരുന്നുവെന്ന് വലിയ ചര്‍ച്ചയായി.

6

അവസരം വരുമ്പോള്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍ പറയുന്നത്. എന്നാല്‍ തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം വിജയ് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിന് ഈ നീക്കത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. പിതാവും വിജയും തമ്മില്‍ തര്‍ക്കമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്നാണ് വിജയ് പിതാവിനോട് പറഞ്ഞതത്രെ.

7

സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ നിരവധി പേരാണ് തമിഴ്‌നാട്ടിലുള്ളത്. എംജിആര്‍, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി ഖുശ്ബു, കമല്‍ഹാസന്‍ വരെ എത്തിയിരിക്കുന്നു ഈ പട്ടിക. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് പിന്‍മാറി. ബിജെപി നേതാക്കള്‍ രജനികാന്തിനെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കമല്‍ഹാസനുമായി രജനികാന്ത് കൈകോര്‍ക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു രാഷ്ട്രീയവും തമിഴ്‌നാട്ടില്‍ വേരുറപ്പിച്ചിട്ടില്ല എന്നാണ് യാഥാര്‍ഥ്യം. കമല്‍ഹാസനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+