കസേര എത്തിക്കാന്‍ വൈകി; പ്രവര്‍ത്തകരെ കല്ലെടുത്തെറിഞ്ഞ് മന്ത്രി, വീഡിയോ കാണാം
സ്റ്റാലിന്‍ പങ്കെടുക്കാനുള്ള പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രിയാണ് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ കല്ലെടുത്തെറിഞ്ഞത്

ചെന്നൈ: തനിക്ക് കസേര കൊണ്ടുവരാന്‍ താമസിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് തമിഴ്‌നാട് മന്ത്രി. പാല്‍, ക്ഷീര വികസന മന്ത്രി എസ് എം നാസര്‍ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായി കല്ലെടുത്ത് എറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച തിരുവള്ളൂരില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നാളെ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു എസ് എം നാസര്‍. ഇതിനിടെ തനിക്ക് കസേരകള്‍ കൊണ്ടുവരാന്‍ വൈകിയതിനാണ് എസ് എം നാസര്‍ കല്ലെടുത്തെറിഞ്ഞത്.
തനിക്ക് കസേര കിട്ടാന്‍ വൈകി എന്ന് ആരോപിച്ചാണ് എസ് എം നാസര്‍ ദേഷ്യപ്പെട്ടത്. ഇദ്ദേഹം ഡി എം കെ പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേസമയം മന്ത്രിക്ക് സമീപമുള്ള ഉേദ്യാഗസ്ഥരും മറ്റ് നേതാക്കളും എസ് എം നാസര്‍ കല്ലെടുത്തെറിയുമ്പോള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതാദ്യമായല്ല എസ് എം നാസര്‍ വിവാദത്തില്‍പ്പെടുന്ന്. നേരത്തെ കേന്ദ്രത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ പാലിന് ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തിയതിനാല്‍ പാലിന്റെ വില വര്‍ധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നാലെ എസ് എം നാസര്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാലിനും ജി എസ് ടി ചുമത്തി എന്നായിരുന്നു എസ് എം നാസര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അഭൂതപൂര്‍വമായ സംഭവമാണിത് ഇത് എന്നും പാലിന് ജി എസ് ടി ചുമത്തിയതിന്റെ ഫലമായാണ് സംസ്ഥാനത്ത് പാലിന്റെ വില്‍പന വില ഉയര്‍ന്നത് എന്നുമായിരുന്നു എസ് എം നാസര്‍ പറഞ്ഞിരുന്നത്.
എസ് എം നാസര്‍ പ്രവര്‍ത്തകരെ കല്ലെറിയുന്ന വീഡിയോ കാണാം


Click it and Unblock the Notifications