കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാടി സർക്കാരിന് ആശ്വാസം; ടിടിവി പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കി, ഇനി വിശ്വാസ വോട്ടെടുപ്പ്

തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ശശികല-ദിനകരൻ വിഭാഗത്തിന് വൻ തിരിച്ചടി. ടിടിവി പക്ഷത്തോടൊപ്പം നിന്ന 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സർക്കാരിനെ വിശ്വാസമില്ലെന്ന് കാണിച്ച് എംഎൽഎമാർ ഗവർണർ കത്തു നൽകിയിരുന്നു.വീപ്പ് ലംഘിച്ചെന്നു കാണിച്ച് ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് എംഎൽഎമാരെ അയോഗ്യരാക്കിയത്. എന്നാൽ സ്പീക്കറുടെ തീരുമാനത്തിനെതിരെ എംഎൽഎമാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

edapadi


തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടാൻ ഇരിക്കെയാണ് സ്പീക്കറുടെ നടപടി. ഇതോടെ സർക്കാരിന് സഭയിൽ ഭൂരിപക്ഷമുണ്ട്.

സ്പീക്കറുടെ നടപടി

സ്പീക്കറുടെ നടപടി

എടപ്പാടി സർക്കാരിനോട് അവിശ്വാസം പ്രകടപ്പിച്ച എംഎൽഎമാരെ സ്പീക്കർ ധനപാൽ അയോഗ്യരാക്കി. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവർണർക്കു മേൽ സമ്മർദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് സ്പീക്കർ കടുത്ത നടപടി സ്വീകരിച്ചത്.

വീപ്പ് ലംഘിച്ചു

വീപ്പ് ലംഘിച്ചു

വീപ്പ് ലഘിച്ച പാർട്ടി എംഎൽഎമാർക്കെതിരെയാണ് സ്പീക്കർ നടപടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയിൽ അഭിപ്രായഭിന്നതയും കൂറുമാറ്റവും തുടരുന്ന സാഹചര്യത്തിൽ 14ാം തീയതി എംഎൽഎമാർ ഹാജരാകണമെന്ന് സ്പീക്കർ അറിയിച്ചിരുന്നു

സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് എടപ്പാടി

സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് എടപ്പാടി

ശശികലപക്ഷത്തുള്ള 18 എംഎൽഎമാരെ പുറത്താക്കിയ സാഹചര്യത്തിൽ സഭയിൽ എടപ്പാടി സർക്കാരിനാണ് മേൽകൈ. 234 അംഗ നിയമസഭയില്‍ പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര്‍ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത് എന്നാൽ നിലവിലെ സാഹചര്യത്തിൽ എടപ്പാടി സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാം

വിശ്വാസ വോട്ടെടുപ്പ് വേണ്ട

വിശ്വാസ വോട്ടെടുപ്പ് വേണ്ട

ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിശ്വാസവോട്ട് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡിഎംകെയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടും ഹർജികളും ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

എംഎൽഎമാരെ അയോഗ്യരാക്കണം

എംഎൽഎമാരെ അയോഗ്യരാക്കണം

കോടതിയിൽ വിശ്വാസ വോട്ടെടുപ്പിന്റെ ഹർജി പരിഗണിച്ചപ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണ പിൻവലിച്ച 18 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

 ജനറൽ കൗൺസിൽ യോഗം

ജനറൽ കൗൺസിൽ യോഗം

ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ താൽകാലിക പാർട്ടി സെക്രട്ടറിയായിരുന്ന വി.കെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയിരുന്നു. സര്‍ക്കാരിനെ മറിച്ചിടുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ടി.ടി.വി ദിനകരനെയും അനുയായികളെയും പാർട്ടിയിൽ നിന്ന പുറത്താക്കുകയും ചെയ്തു. എന്നാൽ ജയലളിതയോടുളള ആദരസൂചകമായി ജനറല്‍ സെക്രട്ടറി സ്ഥാനം തുടര്‍ന്ന് ഉണ്ടാകില്ലെന്നും ഒഴിച്ചിടുകയാണെന്നും ജയലളിത തന്നെ അവസാന ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

English summary
Tamil Nadu assembly Speaker P Dhanapal on Monday disqualified 18 AIADMK MLAs who are supporting sidelined party deputy general secretary TTV Dhinakaran. The MLAs were disqualified under Schedule 10 of the Indian Constitution which speaks about the anti-defection law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X