അധ്യാപകന്റെ ഫോണില്‍ വിദ്യാര്‍ത്ഥികളുടെ നഗ്നചിത്രങ്ങള്‍: പുറത്തുവന്നത് ഞെട്ടിക്കുന്ന കഥകള്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ച അധ്യാപകന്‍ അറസ്റ്റില്‍. അതേ സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളുമാണ് അധ്യാപകന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. അന്തോണിസാമി (45) എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പനഗുഡിയിലെ റോസ്മിയപുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കുള്ളില്‍ ക്യാമറ വെച്ച് ഫോട്ടോകളും ദൃശ്യങ്ങളും പകര്‍ത്തിയെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

വീഡിയോയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ഇതാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം കേസെടുക്കാന്‍ പോലീസിന് തിരിച്ചടിയാവുന്നത്. ഈ സാഹചര്യത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പനഗുഡി ഇന്‍സ്പെക്ടര്‍ ഡേവിഡ് രവിരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മൊബൈല്‍ ഷോപ്പില്‍ നിന്ന് വിവരം ചോര്‍ന്നു.

മൊബൈല്‍ ഷോപ്പില്‍ നിന്ന് വിവരം ചോര്‍ന്നു.


അധ്യാപകന്റെ ഫോണ്‍ കേടായതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ നന്നാക്കാന്‍ ഏല്‍പ്പിചട്ച ഫോണില്‍ നിന്നാണ് ഫോട്ടോകളും വീഡിയോകളും സ്കൂള്‍ വിദ്യാര്‍ത്ഥികളുടേതാണെന്ന് തിരിച്ചറിയുന്നത്. ഫോണില്‍ ഫോട്ടോകള്‍ കണ്ട കടയുടമ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളാണ് സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. ഫോണ്‍ വിശദമായി പരിശോധിച്ച പോലീസിനും ഫോണില്‍ നിന്ന് കൂടുതല്‍ ഫോട്ടോകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേസില്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്.

 ശുചിമുറിയില്‍ ക്യാമറ?

ശുചിമുറിയില്‍ ക്യാമറ?


അറസ്റ്റിലായ അന്തോണിസാമി നേരത്തെ 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ജോലി ചെയ്ത സ്കൂളില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും പോലീസ് കണ്ടെടുത്തിരുന്നു. പനഗുഡിയിലെ ഒരു സ്കൂളില്‍ ആറ് വര്‍ഷത്തോളം ഇയാള്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് നാഗട്ടിനത്തെ ഒരു സ്കൂളില്‍ ജോലി ലഭിക്കുന്നത്. തുടര്‍ന്നാണ് പനഗുഡിയിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലേയ്ക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഫോട്ടോ കാണിച്ച് ഭീഷണി

ഫോട്ടോ കാണിച്ച് ഭീഷണി

ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍ കാണിച്ച് അറസ്റ്റിലായ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസിനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 67എ, ഐടി ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പ് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരകളില്‍ നിന്നുള്ള പരാതി ലഭിക്കാതെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ പോലീസിനും കഴിയില്ല.

 പോക്സോ നിയമ പ്രകാരം കേസ്!!

പോക്സോ നിയമ പ്രകാരം കേസ്!!


അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പനഗുഡി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇരകള്‍ ഇതുവരെയും പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടില്ല. എന്നാല്‍ എത്ര വിദ്യാര്‍ത്ഥികളാണ് ചൂഷണത്തിന് ഇരയായതെന്ന വ്യക്തമായ കണക്കുകള്‍ വ്യക്തമല്ല. പെണ്‍കുട്ടികള്‍ക്ക് പോലീസില്‍ പരാതിപ്പെടാനുള്ള നിയമസഹായവും പോലീസ് ലഭ്യമാക്കിവരുന്നുണ്ട്.

കന്യാകുമാരിയിൽ തീവ്രന്യൂനമർദ്ദം; കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത! മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം..


വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
a government school teacher arrested on Thursday by the Panagudi police on charges of videographing women bathing in his area was found in possession of videos that show him sexually exploiting and abusing girl students.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്