കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക്, അമിത് ഷാ അടങ്ങുന്ന മന്ത്രി സമിതിയുടെ അംഗീകാരം, റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ സ്വകാരവത്കരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഉടവസ്ഥാവകാശം ടാറ്റാ സണ്‍സിന്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച് തുകയേക്കാള്‍ ഉയര്‍ന്ന തുക ടാറ്റ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അടങ്ങുന്ന സമിതി ഇത് അംഗീകരിച്ചു. സര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. എയര്‍ ഇന്ത്യയെ ഡിസംബറോടെ പുതിയ ഉടമയ്ക്ക് കേന്ദ്രസര്‍ര്‍ക്കാര്‍ കൈമാറുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15നാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ബിഡിനുള്ള ഓഫര്‍ടാറ്റ സണ്‍സ് നല്‍കിയത്. ഇതോടെ വിമാനക്കമ്പനിയെ വാങ്ങാനുള്ള സാധ്യതയില്‍ മുന്നിലെത്തിയിരുന്നു ടാറ്റ സണ്‍സ്. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗും എയര്‍ ഇന്ത്യ വാങ്ങാനായി സജീവമായി രംഗത്തുണ്ടായിരുന്നു.

ബാലയുടെ വിവാഹവേദിയിലും മോന്‍സന്‍... വര്‍ഷങ്ങളുടെ പരിചയം, ബാലയെ കുറിച്ച് പറഞ്ഞത് ഇങ്ങനെബാലയുടെ വിവാഹവേദിയിലും മോന്‍സന്‍... വര്‍ഷങ്ങളുടെ പരിചയം, ബാലയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

1

സ്‌പൈസ് ജെറ്റ് മുന്നോട്ട് വെച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ടാറ്റ സണ്‍സ് സര്‍ക്കാരിന് മുന്നില്‍ വെച്ചത്. നേരത്തെ മിനിമം ടിക്കറ്റ് നിരക്കും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മിനിമം റിസര്‍വ് തുകയേക്കാള്‍ മൂവായിരം കോടി കൂടുതലാണ് ടാറ്റ സണ്‍സ് നല്‍കിയ ബിഡിലുള്ളത്. വിറ്റഴിക്കല്‍ നടപടികള്‍ ഡിസംബറോടെ തന്നെ പൂര്‍ത്തിയാക്കുമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങളും പറയുന്നു. നിലവില്‍ എയര്‍ ഇന്ത്യ തകര്‍ന്നിരിക്കുകയാണ്. വരുമാനവും കാര്യമായി സര്‍ക്കാരിന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യവത്കരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നേരത്തെ എയര്‍ ഇന്ത്യ ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ടാറ്റ ടണ്‍സിന് സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള അ നുമതി ലഭിക്കുന്നതിന് പറഞ്ഞിരുന്നു. ടാറ്റയ്ക്ക് വലിയ തുക ഈ മേഖലയിലേക്ക് കൊണ്ട് വന്ന് എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്നും ജിതേന്ദ്ര ഭാര്‍ഗവ പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുന്നു. ടാറ്റയ്ക്ക് ഇതുവരെ എയര്‍ ഇന്ത്യയുടെ അവകാശം നല്‍കിയിട്ടില്ലെന്നും, അവര്‍ക്ക് അനുമതി ലഭിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കുകയാണെങ്കിലും മാധ്യമങ്ങളെ അറിയിക്കുമെന്നും, ഇപ്പോള്‍ ആരും എയര്‍ ഇന്ത്യയെ ഏറ്റെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിക്ഷേപത്തിന് കമ്പനികളെ ക്ഷണിച്ചത്. നാല് കമ്പനികളാണ് തുക മുടക്കാനായി രംഗത്തുണ്ടായിരുന്നത്. അവസാന ഘട്ടത്തിലേക്ക് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റും മാത്രമാണ് എത്തിയത്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ രണ്ടാം ശ്രമമാണിത്. 2018 മാര്‍ച്ചില്‍ ഇത്തരമൊരു ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ കൈവശം ആ സമയമുണ്ടായിരുന്ന 76 ശതമാനം ഓഹരികളും വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ ആരും അത് വാങ്ങാന്‍ തയ്യാറായില്ല. കടം പെരുകി കൊണ്ടിരിക്കുന്നതായിരുന്നു അതിലൊരു കാരണം.

70000 കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുള്ളത്. നിത്യേന 20 കോടിയോളം നഷ്ടം വേറെയുമുണ്ട്. ഇത് നടത്തിപ്പിനുള്ള നഷ്ടമാണ്. സ്വകാര്യ സര്‍വീസുകള്‍ ഇന്ത്യയില്‍ ശക്തമായതോടെയാണ് എയര്‍ ഇന്ത്യ തകര്‍ന്ന് തുടങ്ങിയത്. ഇന്ത്യ എയര്‍ലൈന്‍സുമായി 20074ല്‍ ലയിച്ചതും തകര്‍ച്ച പൂര്‍ണമാക്കി. പ്രതിസന്ധികള്‍ക്കിടയിലും 4400 ആഭ്യന്തര സര്‍വീസുകളും 1800 അന്താരാഷ്ട്ര സര്‍വീസുകളും നടത്തിയിരുന്നു. പല വിമാനത്താവളങ്ങളിലും ലാന്‍ഡിംഗിനും സ്ലോട്ടുകള്‍ക്കും എയര്‍ ഇന്ത്യാ വിമാനത്തിന് മുന്‍ഗണനയുണ്ടായിരുന്നു. നൂറ് ശതമാനം ഓഹരി മാത്രമല്ല, പല വിമാനത്താവളങ്ങളിലും ഉള്ള ആധിപത്യം കൂടിയാണ് കമ്പനി വാങ്ങുന്നവര്‍ക്ക് ലഭിക്കുക.

ടാറ്റയുടെ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഇന്ത്യന്‍ ഹോട്ടലുകള്‍ എന്നിവയില്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നടപടികളില്‍ പങ്കാളിയാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എല്ലാ എയര്‍ലൈന്‍ ബിസിനസുകളെയും ലയിപ്പിക്കാനും ടാറ്റ പ്ലാന്‍ ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയെ സ്വന്തമാക്കിയാല്‍ ഇതും സംഭവിക്കുമെന്നാണ് വിവരം. ഏറ്റെടുക്കലിന് ശേഷം എയര്‍ ഇന്ത്യയില്‍ വലിയൊരു തുക ടാറ്റ ഗ്രൂപ്പ് മുടക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എയര്‍ ഇന്ത്യയെ പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം.

അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
BJP leader falls off stage during 'Jan Darshan Yatra' event in Madhya pradesh

English summary
tata sons will own air india, wins bids for national carrier report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X