Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലായം സിങേ..നിങ്ങള്‍ പറഞ്ഞത് തെറ്റി, ഉത്തര്‍പ്രദേശില്‍ 6പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു

കണ്ണൗജ്: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഇത്തവണ രക്ഷിതാക്കളുടെ മുന്നില്‍വെച്ചാണ് മൃഗീയ പീഡനം നടന്നിരിക്കുന്നത്. ആറ് പേര്‍ ചേര്‍ന്ന് പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കുകളേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്റെയും സഹോദരിയുടെയും മുന്നില്‍ വെച്ചാണ് അക്രമികള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അക്രമികള്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. ആദ്യം പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചു അവശനാക്കുകയായിരുന്നു. അവര്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ടു. പിന്നീട് മകളെ പീഡിപ്പിക്കുകയാണുണ്ടായത്.

lucknow

അച്ഛന്‍ കരഞ്ഞ് കാലുപിടിച്ചെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല, പിന്നീട് പെണ്‍കുട്ടിയുടെ നിലവിളിയാണ് ഉയര്‍ന്നത്. തന്റെ കണ്‍മുന്നില്‍വെച്ച് മകളെ പിച്ചി ചീന്തുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കരഞ്ഞുക്കൊണ്ട് പറയുന്നു.

കൂടെയുണ്ടായിരുന്ന ഭാര്യയുടെ അമ്മയേയും അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരു വയസ് പ്രായമുള്ള മകളും ഇവര്‍ക്കുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ കുട്ടിയെ അക്രമികള്‍ അടിച്ചെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം അക്രമികള്‍ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു. രക്തത്തില്‍ കുളിച്ച കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കാണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

rape

കഴിഞ്ഞ ദിവസം സ്ത്രീകളെ അപമാനിക്കുന്ന വിവാദ പരാമര്‍ശവുമായി സമാജ്‌വാദ് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് രംഗത്ത് വന്നിരുന്നു. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നായിരുന്നു മുലായം പറഞ്ഞത്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒടുവിലിതാ വീണ്ടും അദ്ദേഹത്തിന്റെ കുടുംബ പരിധിക്കുള്ളില്‍ തന്നെ ബലാത്സംഗം നടന്നിരിക്കുന്നു.

gang-rape

ഇപ്പോള്‍ നടന്ന സംഭവത്തോട് ഇതുവരെയും മുലായം പ്രതികരിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ബലാത്സംഗങ്ങള്‍ കുറവാണെന്ന് പറഞ്ഞ മുലായം ഇനി എന്തു പറയുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. നാല് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പ്രായോഗികമായി കഴിയില്ലെന്ന് പറഞ്ഞ മുലായത്തിന്റെ ശ്രദ്ധയില്‍ ഇതുംകൂടി ഓര്‍മ്മിപ്പിക്കട്ടെ. ഇവിടെ പതിനഞ്ചു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+